Found Dead | ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചെന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാകില്‍
Aug 30, 2023, 10:57 IST
കോട്ടയം: (www.kvartha.com) ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാകില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വെള്ളൂര്‍ പഞ്ചായത് പരിധിയില്‍പെട്ട പത്മകുമാര്‍ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാകിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (29.08.2023) രാത്രി 8:45 മണിയോടെയാണ് പത്മകുമാര്‍ ഭാര്യ തുളസിയെ വെട്ടി പരുക്കേല്‍പ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ റെയില്‍വേ ട്രാകില്‍ നിന്ന് കണ്ടത്.
അതേസമയം വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Kottayam, News, Kerala, Found dead, Mulanthuruthy, Velloor News, Padmakumar, Accused, Railway Track, Dead Body Found, Murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.