KSRTC Bus Stuck Drain | കെഎസ്ആര്‍ടിസി ബസ് ഒന്നര മണിക്കൂര്‍ ഓവുചാലില്‍ കുടുങ്ങി
Jun 18, 2022, 16:42 IST
കോഴിക്കോട്: (www.kvartha.com) കെഎസ്ആര്‍ടിസി ബസ് ഒന്നര മണിക്കൂര്‍ ഓവുചാലില്‍ കുടുങ്ങി. തിരുവമ്പാടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് നവീകരണം നടക്കുന്ന ഓവുചാലില്‍ കുടുങ്ങിയത്. കൊടുവള്ളി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഓവുചാലിലാണ് കോഴിക്കോട് ഡിപോയിലെ വാഹനം പെട്ടത്.
തുടര്‍ന്ന് താമരശ്ശേരി ഡിപോയില്‍ നിന്നെത്തിയ റികവറി വിഭാഗം ഏറെ നേരം പണിപ്പെട്ട് നടത്തിയ ശ്രമത്തിനൊടുവില്‍ ബസ് പുറത്തെത്തിച്ചു. ഓടയില്‍ കല്ലിട്ട് ബസിന്റ പിന് ഭാഗം ഉയര്‍ത്തിയാണ് പുറത്തേക്ക് നീക്കിയത്. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാല്‍ വൃത്തിയാക്കല്‍ കൊടുവള്ളിയില്‍ പുരോഗമിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.