Missing | കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം 2 പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ കണ്ടെത്തി, മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

 




കോഴിക്കോട്: (www.kvartha.com) തുഷാരഗിരിയില്‍ വന്ന വിനോദ സഞ്ചാരികളിലെ അഞ്ചംഗ സംഘത്തില്‍  ഒരാളെ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍ കാണാതായതായി. സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തില്‍ വീണത്. അതില്‍ ഒരാളെ കരയിലുള്ളവര്‍ ചേര്‍ന്ന് രക്ഷിച്ചു. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Missing | കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം 2 പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ കണ്ടെത്തി, മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു


കനത്ത മഴ ആയതിനാല്‍ ജലാശയത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട് ഒരു അപകടം റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുഷാരഗിരിയില്‍ അഗ്നിശമന സേന, പൊലീസ് മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 

Keywords:  News,Kerala,State,Kozhikode,Water,River,Missing,Local-News, Kozhikode: One person swept away near Tusharagiri Falls; Search continues


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia