POCSO | പീഡനപരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്
Jun 9, 2024, 17:57 IST
4 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
കസബ പൊലീസാണ് കേസെടുത്തത്.
കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി.
കോഴിക്കോട്: (KVARTHA) പീഡനപരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.
കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.