Poisoned | എലിവിഷം കലര്‍ന്ന ബീഫ് കറി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

 
Symbolic image representing rat poison-laced beef
Symbolic image representing rat poison-laced beef

Representational Image Generated by Meta AI

● വിഷം ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞത് തമാശയാണെന്ന് കരുതി.
● വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: (KVARTHA) വടകരയില്‍ എലിവിഷം കലര്‍ന്ന ബീഫ് കറി കഴിച്ച യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സുഹൃത്തായ ചോറോട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ മഹേഷിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതില്‍ വിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തമാശയാണെന്നാണ് കരുതിയതെന്നും അതുകൊണ്ട് കഴിച്ചുവെന്നും നിധീഷ് പോലീസിനോട് പറഞ്ഞു. 

പിറ്റേദിവസം രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷിനെ ആദ്യം ഓര്‍ക്കാട്ടേരിയിലെ ആശുപത്രിയിലും എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായതോടെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മഹേഷിനെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#foodpoisoning #ratpoison #Kerala #crime #arrest #health #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia