Hospitalized | 'വിവാഹ സല്‍കാരത്തിലെ ഭക്ഷണം കഴിച്ച് 80 പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍'
May 19, 2023, 15:33 IST
മലപ്പുറം: (www.kvartha.com) വിവാഹ സല്‍കാരത്തിലെ ഭക്ഷണം കഴിച്ച നിരവധി പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നതായി റിപോര്‍ട്. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ഏകദേശം എണ്‍പത് പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. മാറഞ്ചേരി പഞ്ചായതിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടില്‍നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി സത്കാരത്തിലെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛര്‍ദിയും വയറളിക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി താലൂക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മെയ് 17നായിരുന്നു വിവാഹം. ആശുപത്രികളില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.
Keywords: 80 hospitalized after consuming food at wedding feast, Malappuram, News, Hospitalized, Treatment, Food, Marriage, Maranjeri, Omit, Edappal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.