Accident | മലപ്പുറത്ത് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; 9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു
● നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
● മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.
● കുക്കറില്‍ അമിതമായ മര്‍ദ്ദം ഉണ്ടാകുന്നത് പൊട്ടിത്തെറിക്കാന്‍ കാരണമാകും.
മലപ്പുറം: (KVARTHA) പോത്തുകല്ലില്‍ (Pothukal) പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച് അപകടം. സമീപത്തുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന് പരുക്കേറ്റു. പോത്തുകല്ല് ഉപ്പട ചാത്തമുണ്ടയില്‍ രാവിലെയാണ് അപകടമുണ്ടായത്. കുഞ്ഞിനെയും എടുത്ത് അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് കുക്കര്‍ പൊട്ടിതെറിച്ച് കുട്ടിക്ക് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഒമ്പത് മാസം പ്രായമുള്ള മാസിന്‍ എന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടം വളരെ ഗുരുതരമാണ്. ഇത് പൊള്ളലേല്‍ക്കല്‍, മുറിവുകള്‍, മറ്റ് ഗുരുതരമായ പരിക്കുകള്‍ എന്നിവയ്ക്ക് കാരണമാകാം.
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണങ്ങള്‍:
● അമിതമായ മര്‍ദ്ദം: കുക്കറില്‍ അമിതമായ മര്‍ദ്ദം ഉണ്ടാകുന്നത് പൊട്ടിത്തെറിക്കാന്‍ പ്രധാന കാരണമാണ്. ഇത് കുക്കറില്‍ വെള്ളം കുറവായോ അല്ലെങ്കില്‍ അധികമായോ ആകുന്നത് കൊണ്ടോ, അല്ലെങ്കില്‍ കുക്കര്‍ തകരാറിലായത് കൊണ്ടോ സംഭവിക്കാം.
● കുക്കറിന്റെ തകരാര്‍: പഴകിയ കുക്കര്‍, സീലുകള്‍ കേടായ കുക്കര്‍, വാല്‍വ് പ്രവര്‍ത്തിക്കാത്ത കുക്കര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണ്.
● അശ്രദ്ധമായ ഉപയോഗം: കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തത്, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് എന്നിവയും അപകടത്തിന് കാരണമാകാം.
● അമിതമായി നിറയ്ക്കല്‍: കുക്കറില്‍ അമിതമായി നിറയ്ക്കുന്നത് മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് പൊട്ടിത്തെറിക്കാന്‍ ഇടയാക്കും.
#Malappuram #Accident #PressureCooker #Injury #Safety