Arrested | മാട്രിമോണിയല്‍ സൈറ്റ് വഴി ആളുകളുമായി അടുപ്പമുണ്ടാക്കി വിവാഹ വാഗ്ദാനം നല്കി പണം തട്ടിപ്പ് നടത്തിയെന്ന പരാതി; 47 കാരന് അറസ്റ്റില്‍; കുടുക്കിയത് 'ടീഷര്ടിട്ട സെല്‍ഫി'
Dec 12, 2022, 10:59 IST
മാവേലിക്കര: (www.kvartha.com) മാട്രിമോണിയല്‍ സൈറ്റ് വഴി ആളുകളുമായി അടുപ്പമുണ്ടാക്കി വിവാഹ വാഗ്ദാനം നല്കി പണം തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 47 കാരന് അറസ്റ്റില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (മണവാളന് സജി ആണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിവാഹ വെബ്സൈറ്റിലെ പരസ്യം കണ്ട് ആളുകളെ വിളിച്ചു ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്ന ഇയാളെ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് ഞായറാഴ്ച കോട്ടയം നാട്ടകത്ത് നിന്നും കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പക്കല്‍ നിന്നു ലഭിച്ച രണ്ട് തിരിച്ചറിയല്‍ രേഖകളിലൊന്നില്‍ എറണാകുളം കോതമംഗലം രാമനെല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ പരസ്യങ്ങള്‍ നല്‍കുന്നവരുമായി ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഉയര്‍ന്ന ജോലിയാണെന്നും സാമ്പത്തികമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
വിവാഹ പരസ്യം വഴി മാവേലിക്കര സ്വദേശിനിയെ പരിചയപ്പെട്ട ഇയാള്‍ തന്റെ ആഡംബര കാര്‍ അപകടത്തില്‍പെട്ടെന്നും തകരാര്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു മാവേലിക്കര സ്വദേശിനി പണം അയച്ചു നല്കി. പണം ലഭിച്ചതിനുശേഷം വിളിക്കുന്നതും സന്ദേശം അയയ്ക്കുന്നതും നിര്‍ത്തിയ പ്രതിക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈനില്‍ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരില്‍ കണ്ടിരുന്നില്ല.
സൗഹൃദം സ്ഥാപിച്ച സമയത്തു സജികുമാര്‍ അയച്ചു നല്കിയ ചിത്രത്തിലെ ടീഷര്ടില് രേഖപ്പെടുത്തിയ ഹോടെലിന്റെ പേരാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. ഈ പേരിലുള്ള ഹോടെല്‍ കണ്ടെത്തിയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാട്ടകം സ്വദേശിനിക്കൊപ്പം താമസിക്കുകയാണെന്ന് കണ്ടെത്തിയത്.
കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇയാള്‍ വിവാഹത്തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Fraud,Complaint,Case,Arrested,Marriage,Police,Local-News, Mavelikara: 47-year-old man arrested for marriage fraud case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.