കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവിനെതിരെ പോക്‌സോ ചുമത്തി

 


തലശ്ശേരി: (www.kvartha.com 18.08.2017) കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച യുവാവിനെതിരെ പോക്‌സോ ചുമത്തി. എടക്കാട് ഏഴരക്കടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി മട്ടാമ്പ്രം സ്വദേശി ഹുസൈനെതിരെ (35) യാണ് പോക്‌സോ ചുമത്തിയത്.

കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവിനെതിരെ പോക്‌സോ ചുമത്തി

ഇക്കഴിഞ്ഞ ഒന്നിന് വൈകിട്ട് എടക്കാട് കുറ്റിക്കകം എന്ന സ്ഥലത്താണ് ഹുസൈനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. മത്സ്യവില്‍പ്പനക്കാരനാണ് പ്രതി. പിടിയിലായപ്പോള്‍ നാട്ടുകാരില്‍ നിന്നും മര്‍ദനമേറ്റുവെന്ന് പറഞ്ഞതിനാല്‍ പോലീസ് ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടെ മേശയിലുണ്ടായ ബ്ലേഡ് കൊണ്ട് കൈക്കും കഴുത്തിനും മുറിവേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹുസൈന്‍ കണ്ണൂര്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രി വിട്ടാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇദ്ദേഹത്തിനെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kannur, Local-News, Thalassery, Kerala, Molestation, Accused, Natives, Police, Investigates, Hussain, Molestation: Pocso charged against accused. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia