Complaint | '2014 രൂപ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണി; ധനകാര്യസ്ഥാപന ജീവനക്കാരിയെ ഭയന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു'
Mar 29, 2023, 17:05 IST
പാലക്കാട്: (www.kvartha.com) ധനകാര്യസ്ഥാപന ജീവനക്കാരിയെ ഭയന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി മകന്‍. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതി (55)യാണ് മരിച്ചത്. തുടര്‍ന്ന് ധനകാര്യസ്ഥാപന ജീവനക്കാരിക്കെതിരെ ഹോമമ്പിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ പത്മവതിയുടെ മകന്‍ അരുണ്‍ പരാതി നല്‍കി.
മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് തുകയായ 2014 രൂപ മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ നിരന്തരം ഭീഷണിപെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വായ്പയ്ക്കായി പത്മവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളുംവെച്ചാണ് അരുണ്‍ 18000 രൂപയുടെ ഫോണ്‍ വാങ്ങിയത്. ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കംപനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.
ഇക്കഴിഞ്ഞ 20-ാം തിയതിയാണ് അവസാനമായി ജീവനക്കാരിയെത്തി ഭീഷണിപെടുത്തിയതെന്നും അതുവരെ ഫിനാന്‍സ് കംപനി ജീവനക്കാരി നിരന്തരം ഭീഷണിയുമായി വീട്ടില്‍ കയറിയിറങ്ങുന്നത് തുടര്‍ന്നതോടെ പത്മവതി ശുചിമുറിയില്‍ പോയി തൂങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ നാല് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് പത്മവതി മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, State, Palakkad, Suicide, Local-News, Police-Station, Complaint, Palakkad: Woman commit suicided after finance institute threatened
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.