Loco Pilot Injured | മയില്‍ക്കൂട്ടമിടിച്ച് കോയമ്പതൂര്‍ ഫാസ്റ്റിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു; ലോകോ പൈലറ്റിന്റെ കൈക്ക് പരിക്കേറ്റു
Jun 27, 2022, 10:29 IST
കാസര്‍കോട്: (www.kvartha.com) മയില്‍ക്കൂട്ടമിടിച്ച് തീവണ്ടിയുടെ എന്‍ജിന്റെ ചില്ല് തകര്‍ന്നു. മംഗളൂറില്‍നിന്ന് രാവിലെ ഒന്‍പതിന് പുറപ്പെട്ട കോയമ്പതൂര്‍ ഫാസ്റ്റ് പാസന്‍ജറിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നത്. അപ്രതീക്ഷിതമായ അപകടത്തില്‍ ചില്ല് തറച്ച് ലോകോ പൈലറ്റ് ടി വി ഷാജിയുടെ കൈക്ക് പരിക്കേറ്റു
ഞായറാഴ്ച രാവിലെ കാസര്‍കോട് ചൗക്കി സിപിസിആര്‍ഐക്ക് സമീപത്തെത്തിയപ്പോഴാണ് മയില്‍ക്കൂട്ടം എന്‍ജിന്റെ ഇരുമ്പുകവചത്തില്‍ വന്നിടിച്ചതെന്ന് ടി വി ഷാജി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ രണ്ട് ചില്ലില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് ഒറ്റ എന്‍ജിനുമായാണ് വണ്ടി യാത്ര തുടര്‍ന്നത്.
രണ്ട് എന്‍ജിനുകളുള്ള വണ്ടിയായതിനാല്‍ ചില്ല് തകര്‍ന്ന എന്‍ജിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മാറ്റിയിടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തീവണ്ടി 45 മിനുട്ടോളം വൈകി. 10.45-നാണ് കാസര്‍കോട്ടുനിന്ന് പുറപ്പെട്ടത്. ഷാജിക്ക് റെയില്‍വേ സ്റ്റേഷനില്‍വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഷാജി തന്നെയാണ് കോയമ്പതൂരിലേക്ക് തീവണ്ടി ഓടിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.