Plumber Falls to Death | നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്ലംബിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം
Jun 28, 2022, 13:32 IST
കണ്ണൂര്‍: (www.kvartha.com) പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയില്‍ മോഹനന്( 58 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ഉടന്‍ ബക്കളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രഞ്ജിനി. സഹോദരങ്ങള്‍: ശോഭന ( മാടായി ), ജനാര്ദനന് ( അയ്യോത്ത് ), ഗൗരി ( വെള്ളിക്കീല്‍ ), ശ്രീജ ( ചെറുവത്തൂര്‍ ), കവിത ( പുന്നച്ചേരി ), ശ്രീജേഷ് ( മടക്കര ). സംസ്കാരം കെ കണ്ണപുരം പൊതുശ്മശാനത്തില്‍ നടന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.