Arrested | 'സ്ത്രീവേഷം ധരിച്ചെത്തി 2 ലക്ഷം രൂപയുടെ ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചു'; 28 കാരന്‍ പൊലീസ് പിടിയില്‍

 




തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം ചവറ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ വീട്ടില്‍ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. 

കൊല്ലയില്‍ മഞ്ചാംകുഴി ഗ്രീന്‍ ഹൗസില്‍ ഐ ആര്‍ ഇ റിട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന പ്രത്യേക ഇനത്തില്‍പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് മോഷണം പോയത്. 

പൊലീസ് പറയുന്നത്: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 2011 മാര്‍ചിലും ആന്തൂറിയം ചെടികള്‍ മോഷ്ടിക്കാനായി ഇയാള്‍ വേഷം മാറി വീട്ടിലെത്തിയിരുന്നു. 

ഫേസ്ബുക് വഴിയാണ് പ്രതി ചെടികള്‍ വിറ്റഴിച്ചിരുന്നത്. മോഷണത്തിന് ശേഷം പ്രതി ബെംഗ്‌ളൂറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Arrested | 'സ്ത്രീവേഷം ധരിച്ചെത്തി 2 ലക്ഷം രൂപയുടെ ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചു'; 28 കാരന്‍ പൊലീസ് പിടിയില്‍


അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി സി പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,Kerala,State,Thiruvananthapuram,Garden,theft,Accused,Arrested,Police,Complaint,Local-News, Police arrested young man who stole Anthurium worth Rs 2 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia