Accidental Death | പിതാവ് ഓടിച്ച ഓടോ റിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 വയസുകാരന് ദാരുണാന്ത്യം
Nov 22, 2022, 10:24 IST
പേരൂര്‍ക്കട: (www.kvartha.com) പിതാവ് ഓടിച്ച ഓടോ റിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്- റഹീന ദമ്പതിമാരുടെ മകന് മുഹമ്മദ് അമാനാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓടോ റിക്ഷയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നാണ് വിവരം.
മുജീബിനോടൊപ്പം ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. റോഡില്‍ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Keywords: News,Kerala,State,Accident,Accidental Death,Child,Police,Local-News,Road,Case,Police, Thiruvananthapuram: 2 Year Old Boy Died in Auto Rickshaw Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.