Director Rajasenan | 'ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണന; പാര്‍ടിയില്‍ സജീവമായിട്ടും പദവികളൊന്നും നല്‍കിയില്ല'; സംവിധായകന്‍ രാജസേനന്‍ സിപിഎമില്‍ ചേര്‍ന്നു

 


തിരുവനന്തപുരം: (www.kvartha.com) സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമിലേക്ക്. ബിജെപി നേതൃത്വത്തിന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ കണ്ടശേഷം രാജസേനന്‍ പറഞ്ഞു.

ബിജെപി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയില്‍നിന്നും വലിയ അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Director Rajasenan | 'ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണന; പാര്‍ടിയില്‍ സജീവമായിട്ടും പദവികളൊന്നും നല്‍കിയില്ല'; സംവിധായകന്‍ രാജസേനന്‍ സിപിഎമില്‍ ചേര്‍ന്നു

കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ടി സിപിഎം ആണെന്നും രാജസേനന്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന രാജസേനന്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. 20,294 വോടുകളാണ് അദ്ദേഹം നേടിയത്.

Keywords:  Director Rajasenan quits BJP in Kerala, to join CPM, Thiruvananthapuram, News, Politics, CPM, BJP, Media, Criticism, Allegation, Meeting, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia