Nikhil Thomas | വ്യാജ ബിരുദ സര്‍ടിഫികറ്റ് വിവാദം: നിഖില്‍ തോമസ് ഒളിവിലാണെന്ന് പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Jun 21, 2023, 12:24 IST
തിരുവനന്തപുരം: (www.kvartha.com) വ്യാജ ബിരുദ സര്‍ടിഫികറ്റ് വിവാദത്തില്‍ ഉള്‍പെട്ട നിഖില്‍ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. കായകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ നിഖിലിന്റെ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊകേഷന്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
നിഖില്‍ തോമസിന്റെ വ്യാജ സര്‍ടിഫികറ്റില്‍ കലിംഗ സര്‍വകലാശാല ഇതുവരെ റായ്പുര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കേരള പൊലീസിന്റെ അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍വകലാശാല. അഭിഭാഷകരുമായി നടത്തിയ ചര്‍ചയിലാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തില്‍ ആയതുകൊണ്ടുതന്നെ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സര്‍വകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സര്‍വകലാശാല സര്‍ടിഫികറ്റിന്റെ മാതൃകയിലുള്ളതാണ്. സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ചത് ആരെന്ന് കണ്ടെത്തണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.
അതേസമയം വ്യാജ സര്‍ടിഫികറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ നിഖില്‍ തോമസിന്റെ വ്യാജ സര്‍ടിഫികറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പാര്‍ടി അംഗത്വമുണ്ടെങ്കിലേ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
യോഗ്യതയില്ലെങ്കിലും ഇവര്‍ക്ക് സര്‍വകലാശാലകളില്‍ വരെ ജോലി ലഭിക്കുമെന്നും ഗവര്‍ണര്‍ പരിഹസിച്ചു. കേരളത്തിലേത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ വിദ്യയെ പൊലീസ് കണ്ടെത്താത്തതിനെ പറ്റിയുള്ള ചോദ്യങ്ങളോട് ചില സംഘടനയില്‍ അംഗത്വമെടുത്താല്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിഖില്‍ തോമസിന്റെ വ്യാജ സര്‍ടിഫികറ്റില്‍ കലിംഗ സര്‍വകലാശാല ഇതുവരെ റായ്പുര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കേരള പൊലീസിന്റെ അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍വകലാശാല. അഭിഭാഷകരുമായി നടത്തിയ ചര്‍ചയിലാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തില്‍ ആയതുകൊണ്ടുതന്നെ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സര്‍വകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സര്‍വകലാശാല സര്‍ടിഫികറ്റിന്റെ മാതൃകയിലുള്ളതാണ്. സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ചത് ആരെന്ന് കണ്ടെത്തണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.
അതേസമയം വ്യാജ സര്‍ടിഫികറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ നിഖില്‍ തോമസിന്റെ വ്യാജ സര്‍ടിഫികറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പാര്‍ടി അംഗത്വമുണ്ടെങ്കിലേ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
Keywords: Fake certificate case: Nikhil Thomas on the run, special police team to find him, Thiruvananthapuram, News, Politics, Nikhil Thomas, Missing, Fake Certificate Case, Special Police Team, Governor, Investigation, Criticism, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.