Vishu Kani | ഐശ്വര്യത്തിന്റെ വിഷുക്കണി ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
Apr 11, 2023, 11:43 IST
തിരുവനന്തപുരം: (www.kvartha.com) ഓണം കഴിഞ്ഞാല്‍ മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. ഹിന്ദു വിശ്വാസ പ്രകാരം വിഷു സ്വര്‍ഗീയ വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നു, അതിനാല്‍ മഹാവിഷ്ണുവിനെയും കൃഷ്ണനെയും ആരാധിക്കുന്നു. വിഷ്ണുവിനെ സമയത്തിന്റെ ദൈവമായി കണക്കാക്കുന്നു. നരകാസുരന്‍ എന്ന അസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചത് ഈ ദിവസമാണെന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ പുണ്യദിനത്തില്‍ കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്.
പ്രധാന്യം
വിഷുവെന്നാല്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവും തന്നെയാകും. വിഷുവിന് നാം ചെയ്യുന്ന പ്രവര്‍ത്തികളുടെ ഐശ്വര്യം ഒരു വര്‍ഷക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ഒരാള്‍ ചെയ്യുന്നതിന്റെ ഫലമാണ് ഒരാളുടെ ഭാവിയെന്നും അതിനാല്‍ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം മംഗളകരവും സന്തോഷകരവുമായ കാര്യങ്ങളും സംഭവങ്ങളും അനുഭവിക്കുകയും കാണുകയും ചെയ്താല്‍ വര്‍ഷം മുഴുവനും മികച്ചതായിരിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. അതാണ് വിഷുക്കണിയുടെ ലക്ഷ്യവും.
എപ്പോള്‍ കണികാണണം?
ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷുക്കണി കാണേണ്ടത്. ബ്രാഹ്മമുഹൂര്‍ത്തം കൃത്യമായി എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സൂര്യോദയത്തിനു മുന്‍പുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുന്‍പു 48 മിനിറ്റാണു ബ്രാഹ്മമൂഹൂര്‍ത്തം എന്നാണു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.
എന്തൊക്കെ വസ്തുക്കള്‍ വേണം?
തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, കിഴക്കോട് തിരിയിട്ട കത്തിച്ച നിലവിളക്ക്, നാളികേരപാതി, ശ്രീകൃഷ്ണന്റെ വിഗ്രഹം എന്നിവ ഉപയോഗിച്ച് വേണം വീട്ടില്‍ കണിയൊരുക്കാന്‍. ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പില്‍ വിളഞ്ഞ എല്ലാ പഴങ്ങളും കണിയുടെ ഭാഗമാവുന്നു. കൃഷ്ണവിഗ്രഹത്തിന് മുന്നിലായി വലത് വശത്ത് നിലവിളക്കും ഇടത് വശത്ത് ഉരുളിയും വെക്കണം.
Keywords: Thiruvananthapuram, Thiruvananthapuram-News, Kerala, Kerala-News, News, Vishu, Vishu Kani, Mahavishnu, Krishnan, Gold, Here Are The Things You Need To Prepare A Vishu Kani. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.