KSRTC Accident | തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു; 3 പേര്‍ക്ക് പരുക്ക്
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തില്‍പെട്ടത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ വാഹനം.
ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്ന് നിഗമനം.
തൃശ്ശൂര്‍: (KVARTHA) കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. ബസ് ഇടിച്ചുകയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു. തൃശ്ശൂര്‍ നഗരത്തിലാണ് ഞായറാഴ്ച (09.06.2024) പുലര്‍ചയോടെ അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.