Arrested | കൈക്കൂലി: വിലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക് വിജിലന്‍സിന്റെ പിടിയില്‍
Oct 25, 2022, 15:44 IST
തൃശൂര്‍: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വിലേജ് ഓഫീസിലെ ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്. 10000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സര്ടിഫികറ്റ് നല്‍കാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നതെന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.