Tremors | വയനാട്ടില്‍ ഭൂമികുലുക്കം? എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയില്‍ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍, പരിഭ്രാന്തി

 
Mysterious Underground Sounds and Tremors Shake Wayanad Photo Credit: Website/Wayanad
Mysterious Underground Sounds and Tremors Shake Wayanad Photo Credit: Website/Wayanad

Photo Credit: Website/Wayanad Dist.

വയനാട്ടിൽ രഹസ്യ ശബ്ദം, ഭൂമികുലുക്കം, ജിയോളജിക്കൽ സർവേ, കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി

കല്‍പ്പറ്റ: (KVARTHA) വയനാട്ടിലെ (Wayanad) നെന്മേനി വില്ലേജിലെ (Nenmeni Village) പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നീ (Ambalavayal) പ്രദേശങ്ങളില്‍ (Areas) ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും (Loud Sound) നേരിയ കുലുക്കവും (Slight Tremor) അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയിലാണ് വെള്ളിയാഴ്ച (09.08.2024) രാവിലെ 10 മണിയോടെ ഈ അസാധാരണ സംഭവം (Unusual Incident) ഉണ്ടായത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (Geological Survey of India) ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (Kerala Disaster Management Authority) പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് അറിയിച്ചു.

വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. മണ്ണിടിച്ചില്‍ എന്ന വലിയൊരു ദുരന്തം നേരിട്ട ജനം ഇതോടെ വീണ്ടും പരിഭ്രാന്തിയിലായിട്ടുണ്ട്. ജില്ലാ കളക്ട്രേറ്റില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഷംഷാദ് മരക്കാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍ നിന്ന് മനസിലായത്, ഭൂമികുലുക്കത്തിന്റേതായ സൂചനയില്ലെന്നും സോയില്‍ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നുമാണ്.

നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവര്‍ക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാല്‍ അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്‌കൂളിലെ അധ്യാപകര്‍ അറിയിച്ചു.

അതിനിടെ, കോഴിക്കോട് കുടരഞ്ഞിയിലും ഭൂമിക്ക് അടിയിൽ നിന്ന് പ്രകമ്പനം പോലെ അസാധാരണ ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്.#Wayanad, #undergroundsounds, #tremor, #Kerala, #disaster, #geology, #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia