Rescue Operation | വയനാട് ദുരന്തം: ഒന്‍പതാം ദിവസവും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

 
Wayanad Disaster: Search for Missing Continues, Wayanad Disaster, Rescue Operations.
Wayanad Disaster: Search for Missing Continues, Wayanad Disaster, Rescue Operations.

Photo Credit: Facebook/P A Muhammad Riyas

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ പ്രത്യേക സംഘം ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തും.

കല്‍പ്പറ്റ: (KVARTHA) വയനാട് ദുരന്തത്തിന്റെ (Wayanad Disaser) ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി ഉള്ള തെരച്ചില്‍ തുടരുന്നു. വിവിധ വകുപ്പുകളുടെ മേധാവിമാര്‍ (Heads of Various Departments) ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിലും സണ്‍റൈസ് വാലിയിലും (Sunrise Valley) പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. 

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് (Soochipara Waterfalls) താഴെ ഹെലികോപ്റ്ററില്‍ (Helicopter) ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റര്‍ ദൂരത്തില്‍ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന നടത്താനാണ് ആലോചന. 

ഇതുവരെ ലഭിച്ച തിരിച്ചറിയാത്ത 218 മൃതദേഹങ്ങള്‍ വിവിധ മതപ്രാര്‍ത്ഥനകളോടെ സംസ്‌കരിച്ചു. പുത്തുമലയിലെ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. പുത്തുമലയില്‍ നിലവില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്ന് 20 സെന്റ് ഭൂമി അധികമായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്നും തുടരും. 

152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് റെവന്യു വകുപ്പിന്റെ വിശദീകരണം. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. അതിനിടെ, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia