Arrest | കണ്ണൂരില്‍ നന്നാക്കാന്‍ കൊണ്ടുവന്ന ബൈക് മോഷണം നടത്തിയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍
*മോഷണം നടന്നത് മെയ് 14 ന് രാത്രി
*പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍: (KVARTHA) റിപയറിംഗിനായി കൊണ്ടുവന്ന ബൈക് മോഷണം നടത്തിയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെ ചൊവ്വയ്ക്ക് അടുത്തുള്ള കിഴുത്തള്ളിയിലെ വര്‍ക് ഷോപില്‍ റിപയറിംഗിനായി കൊണ്ടുവന്ന ബൈക് മോഷ്ടിച്ച കേസിലെ പ്രതികളെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയാസുദ്ദിന്‍, അജേഷ് എന്നിവരാണ് പിടിയിലായത്.
മെയ് 14 ന് രാത്രി കടയടച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. പിറ്റേന്ന് രാവിലെയാണ് മോഷണ വിവരം ഉടമ അറിയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സവ്യ സാചി, ഷമീല്‍ മധുസൂധനന്‍, അജയന്‍, എ എസ് ഐ രഞ്ജിത്, എസ് സി പി ഒ സുജിത്, സി പി ഒ മാരായ നാസര്‍, സനൂപ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂര്‍ തളാപ്പിലെ ലോഡ് ജില്‍ നിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.