Arrested | കൂട്ടുപുഴയില്‍ ബസ് യാത്രക്കാരായ യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി
May 22, 2024, 22:04 IST
കണ്ണൂര്‍: (KVARTHA) കൂട്ടുപുഴ എക്‌സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന കര്‍ണാടക ബസില്‍ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കളില്‍ നിന്നും 9.2 ഗ്രാം എംഡിഎംഎ പിടികൂടി.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അല്‍ത്താഫ്( 21) ഷമ്മാസ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 9:200 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ശഫീക്കിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്‌പെക്ടര്‍മാരായ നിസാര്‍ ഒ, അശ് റഫ് മലപ്പട്ടം, രത്‌നാകരന്‍ കെ, ഷാജി കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസറായ മജീദ് കെ എ, എം കലേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: 2 youths held with 9.2gm MDMA, Kannur, News, Arrested, Excise, Raid, Vehicles, Probe, Police Station, Excise Inspector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.