Exit Poll | കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് എബിപിസി വോടര്‍ എക്‌സിറ്റ് പോള്‍; മറ്റ് ഫലങ്ങള്‍ ഇങ്ങനെ!
എല്‍ഡിഎഫിന് എബിപിസി സീറ്റുകള്‍ പ്രവചിക്കുന്നില്ല
എന്‍ഡിഎക്ക് ഒന്നു മുതല്‍ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്
ന്യൂഡെല്‍ഹി: (KVARTHA) രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് എബിപിസി വോടര്‍ എക്‌സിറ്റ് പോള്‍. 17 മുതല്‍ 19 വരെ സീറ്റ് യുഡിഎഫ് നേടുമെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് എബിപിസി സീറ്റുകള്‍ പ്രവചിക്കുന്നില്ല. അതേസമയം, എന്‍ഡിഎക്ക് ഒന്നു മുതല്‍ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.
ഇന്‍ഡ്യ ടുഡേ എക്‌സിറ്റ് പോളിലും യുഡിഎഫിനാണ് വന്‍ നേട്ടം. 17 മുതല്‍ 18 വരെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറയുമ്പോള്‍ എല്‍ഡിഎഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സര്‍വേയില്‍ പറയുന്നത്. അതേസമയം, എന്‍ഡിഎക്ക് രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്‍ഡ്യ ടുഡേ എക്‌സിറ്റ് പോള്‍ പറയുന്നു.
ടൈംസ് നൗ പ്രകാരം കേരളത്തില്‍ ഇന്‍ഡ്യ മുന്നണിക്ക് 14-15 സീറ്റുകള്‍, ഇടതുമുന്നണിക്ക് നാല്, ബിജെപിക്ക് ഒന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.
ന്യൂസ് 18 തമിഴ്‌നാട് പ്ലസ് പുതുച്ചേരി എക്‌സിറ്റ് പോള്‍ പ്രകാരം ഇന്‍ഡ്യ മുന്നണിക്ക് 39 സീറ്റുകള്‍, ബിജെപിക്ക് ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് 8-11 വരെ സീറ്റുകള്‍.
ഇന്‍ഡ്യാ ടുഡേ ആക്സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്‍ഡ്യാ മുന്നണിക്ക് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കും. മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.