Launch | സ്തനാരോഗ്യം കാക്കാൻ ഇനി എളുപ്പം; കണ്ണൂർ ആസ്റ്റർ മിംസിൽ സമഗ്ര ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു; അത്യാധുനിക സൗകര്യങ്ങൾ
● ഡോ. അയന എം ദേവിന്റെ നേതൃത്വത്തിൽ പ്രവർത്തനം
● സ്തനാരോഗ്യ സംബന്ധമായ എല്ലാ വിധ ആശങ്കകൾക്കും പരിഹാരം
● ഡിസംബർ 12 വരെ ഡോക്ടറുടെ പരിശോധന സൗജന്യം
കണ്ണൂർ: (KVARTHA) സ്ത്രീകളുടെ സ്തനാരോഗ്യം സംരക്ഷിക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ലേഡി സർജൻ ഡോ. അയന എം ദേവിന്റെ നേതൃത്വത്തിലുള്ള ഈ ക്ലിനിക്കിൽ സ്തന സംബന്ധമായ എല്ലാ വിധ ആശങ്കകളും അകറ്റാനും അസുഖങ്ങൾ നേരത്തേ കണ്ടെത്താനും ഫലപ്രദമായി പ്രതിരോധിക്കാനും, അസുഖബാധിതരായവര്‍ക്ക് അത്യാധുനിക ചികിത്സ നൽകാനും സൗകര്യമൊരുക്കിയിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള ജനപ്രിയ യൂട്യൂബ് ഇൻഫ്ലുൻസർ കെ ഐൽ ബ്രോ ആൻഡ് ഫാമിലി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്തനാരോഗ്യത്തെക്കുറിച്ച് പുറത്ത് പറയാൻ മടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സ്തന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും പുറത്ത് പറയുവാനും ചികിത്സ തേടുവാനും മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് തന്നെയാണ് സമാനമേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഈ പ്രശ്നത്തിന് പരിഹാരമായി, എല്ലാ സ്വകാര്യതകളും ഉറപ്പാക്കിക്കൊണ്ടാണ് ആസ്റ്റർ മിംസ് ഈ ക്ലിനിക്കൊരുക്കിയിരിക്കുന്നത്.
ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, സ്തനങ്ങളിലെ വിദേന വിലയിരുത്തല്‍, എഫ്എന്‍എസി & കോര്‍ ബയോപ്‌സി, നിപ്പിളില്‍ നിന്ന് പുറത്ത് വരുന്ന ഡിസ്ചാര്‍ജ് വിലയിരുത്തല്‍, വയര്‍ ഗൈഡഡ് ബയോപ്‌സി, ഫൈബ്രോസിസ്റ്റിക് ഡിസീസ്, ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്, സ്തന പുനര്‍നിര്‍മാണ സര്‍ജറികള്‍ തുടങ്ങിയവയെല്ലാം ബ്രെസ്റ്റ് ക്ലിനിക്കിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടും.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 12 വരെ ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ മിംസ് സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത് അറിയിച്ചു. ഡോ. ജിമ്മി സി. ജോൺ, ഡോ. അയന എം. ദേവ്, ഡോ. ദേവരാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.