Travel | ദുബൈ, അബുദബി വിമാനത്താവളങ്ങൾ വഴിയാണോ യാത്ര? ക്യൂവിൽ നിൽക്കേണ്ട; താമസ സ്ഥലത്ത് നിന്ന് തന്നെ ബാഗേജ് ചെക്ക്-ഇൻ ചെയ്യാം! ബോർഡിങ് പാസും ലഭിക്കും; അറിയാം
മൊറാഫിഖ്, ഡബ്സ് എന്നീ കമ്പനികളാണ് ഈ സേവനം നൽകുന്നത്
ദുബൈ: (KVARTHA) അബുദബി അല്ലെങ്കിൽ ദുബൈ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നോ? നിങ്ങളുടെ ലഗേജുകൾ വലിച്ചുകെട്ടി വിമാനത്താവളത്തിൽ ക്യൂവിൽ നിൽക്കേണ്ടതില്ല. താമസ സ്ഥലത്ത് നിന്ന് തന്നെ ലഗേജുകൾ പരിശോധിച്ച്, ബോർഡിംഗ് പാസ് ഇവിടത്തെന്നെ ലഭിക്കുന്ന സൗകര്യം ഇപ്പോൾ ലഭ്യമാണ്. നിങ്ങളുടെ ബോർഡിംഗ് പാസും ബാഗ് ടാഗും വീട്ടിലേക്കോ ഓഫീസിലേക്കോ ഹോട്ടലിലേക്കോ നേരിട്ട് എത്തിക്കും. ഇതിന് പണം നൽകേണ്ടതുണ്ട് എന്നോർക്കുക.
ഏതൊക്കെ വിമാനത്താവളങ്ങളിൽ ലഭ്യമാണ്?
നിലവിൽ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയോ അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ സേവനം ലഭ്യമാണ്. ഇവ കൈകാര്യം ചെയ്യുന്നത് രണ്ട് അംഗീകൃത ബാഗേജ് ചെക്ക്-ഇൻ സേവനങ്ങളാണ് - അബുദബിക്കായി മൊറഫിഖും ദുബൈക്കായി ഡബ്സും. നിങ്ങളുടെ വിമാനത്തിന് കുറഞ്ഞത് ആറ് മണിക്കൂർ മുമ്പ് സേവനം ബുക്ക് ചെയ്യണം.
എങ്ങനെയാണ് ബുക്ക് ചെയ്യുക?
* ദുബൈ അന്താരാഷ്ട്ര വിമാനത്താവളം - ഡബ്സ്
1. dubz(dot)com വെബ്സൈറ്റ് സന്ദർശിക്കുക, ബാഗേജ് ഹോം ചെക്ക് ഇൻ തിരഞ്ഞെടുക്കുക, ബാഗുകളുടെ എണ്ണം വ്യക്തമാക്കുക.
2. നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം, തീയതി, ഫ്ലൈറ്റ് സമയം എന്നിവ നൽകുക.
3. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ എയർലൈൻ തിരഞ്ഞെടുക്കുക. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, കുവൈറ്റ് എയർവേയ്സ് അല്ലെങ്കിൽ സൗദി എന്നീ വിമാനങ്ങളിൽ പോകുന്നവർക്ക് താമസ സ്ഥലത്ത് നിന്ന് ബാഗ് ചെക്ക് ഇൻ ചെയ്യാം. മറ്റൊരു വിമാനത്തിലാണ് യാത്രയെങ്കിൽ ബാഗ് മാത്രമേ താമസ സ്ഥലത്ത് നിന്ന് എടുക്കൂ. വിമാനത്താവളത്തിൽ പോയി സ്വന്തമായി ചെക്ക് ഇൻ ചെയ്യണം.
4. നിങ്ങളുടെ ലഗേജ് എടുക്കേണ്ട ലൊക്കേഷനും തീയതിയും നൽകുക.
5. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ നൽകുക: പൂർണ നാമം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം.
6. നിങ്ങളുടെ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക - ഓൺലൈൻ പേയ്‌മെന്റ് അല്ലെങ്കിൽ ക്യാഷ് തിരഞ്ഞെടുക്കുക. തുടർന്ന് 'സബ്‌മിറ്റ്' ക്ലിക്കുചെയ്യുക. അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും.
നിരക്ക്: നാല് ബാഗുകൾ വരെ ചെക്ക്-ഇൻ ചെയ്യാൻ 249 ദിർഹം മുതൽ ആരംഭിക്കുന്നു. നാല് ബാഗുകൾക്ക് മുകളിൽ ആണെങ്കിൽ, നിങ്ങൾ ഓരോ ബാഗിനും ദിർഹം 40 അധികമായി നൽകേണ്ടിവരും.
സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അബുദബി - മൊറാഫിഖ്
മൊറാഫിഖ് സേവനങ്ങൾക്കായി, അബുദബിയിൽ താമസിക്കുന്ന യാത്രക്കാർക്ക് മാത്രമാണ് അർഹത.
1. നിങ്ങളുടെ പാക്കേജ് തിരഞ്ഞെടുത്ത് ഒരു അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക. നിങ്ങളുടെ പൂർണ നാമം, മൊബൈൽ നമ്പർ, രാജ്യം എന്നിവ ഉൾപ്പെടെ നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ നൽകുക.
2. 'Book a Service' ക്ലിക്ക് ചെയ്ത് 'Home Check-In' തിരഞ്ഞെടുക്കുക.
3. എയർപോർട്ടും വിമാനവും തിരഞ്ഞെടുക്കുക (ഓപ്ഷനുകളിൽ ഈജിപ്ത് എയർ, ഇത്തിഹാദ്, എയർ അറേബ്യ എന്നിവ ഉൾപ്പെടുന്നു), നിങ്ങളുടെ ഫ്ലൈറ്റ് നമ്പർ നൽകുക.
4. നിങ്ങളുടെ പുറപ്പെടൽ തീയതിയും സമയവും നൽകുക.
5. നിങ്ങളുടെ ലൊക്കേഷനും വിലാസവും നൽകുക.
6. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് പിക്ക്-അപ്പ് തീയതിയും സമയവും തിരഞ്ഞെടുക്കുക.
7. യാത്രക്കാരൻ്റെ പേര് നൽകുക, ബാഗുകളുടെ എണ്ണം വ്യക്തമാക്കുക, ഒരു മൊബൈൽ നമ്പർ നൽകുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.
8. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പേയ്‌മെൻ്റ് പൂർത്തിയാക്കാം.
നിരക്ക്:
165 ദിർഹം - രണ്ട് ബാഗുകൾ വരെ ചെക്ക്-ഇൻ ചെയ്യാൻ
220 ദിർഹം - നാല് ബാഗുകൾ വരെ
280 ദിർഹം - ആറ് ബാഗുകൾ വരെ
340 ദിർഹം - എട്ട് ബാഗുകൾ വരെ
400 ദിർഹം - പത്ത് ബാഗുകൾ വരെ
#DubaiAirport #AbuDhabiAirport #HomeBaggageCheckin #TravelConvenience #UAE