Criticism | ഇങ്ങനെ മതിയോ ബെംഗ്ളുറു! മഴയെത്തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി; വിമർശനവുമായി നെറ്റിസൻസ് 

 
Bengaluru Floods: City Faces Infrastructural Challenges
Bengaluru Floods: City Faces Infrastructural Challenges

Image Credit: X / Assetz 63* East Residents

● ഐടി നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് വിമർശനം 
● ദുർബലമായ ഡ്രെയിനേജ് സംവിധാനം നഗരവാസികളെ കഷ്ടപ്പെടുത്തുന്നു.
● ബെംഗളൂരുവിൽ 20-ലധികം വിമാനങ്ങൾ വൈകി.

ബെംഗ്ളുറു: (KVARTHA) തിങ്കളാഴ്ച രാത്രി നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് 20-ലധികം വിമാനങ്ങൾ വൈകുന്നതിനും കാരണമായി. റോഡിന്റെ അവസ്ഥയെ കുറിച്ചുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഐടി നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് നെറ്റിസൻസ് വിമർശനം ഉയർത്തി. 

ഒരു എക്സ് ഉപയോക്താവ് വലിയ സമുച്ചയത്തിന് ചുറ്റുമുള്ള റോഡിന്റെ മോശമായ അവസ്ഥ കാണിക്കുന്ന വീഡിയോ പങ്കുവെച്ചു. വെള്ളക്കെട്ടും ശോചനീയമായ റോഡുകളും കാരണം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങൾ സുരക്ഷിതമായ റോഡുകളും ശരിയായ ഡ്രെയിനേജും അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡിലൂടെ കാറുകളും ബൈക്കുകളും മറ്റ് വാഹനങ്ങളും സഞ്ചരിക്കാൻ പാടുപെടുന്ന ദൃശ്യങ്ങളും ചിലർ പങ്കുവെച്ചു. ഒരു എക്സ് ഉപയോക്താവ് മഴയ്ക്ക് ശേഷമുള്ള വെള്ളക്കെട്ടിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, 'മഴ റോഡുകളെ വീതിയുള്ള നദികളാക്കി മാറ്റി, ബെംഗളൂരിലെ തെരുവുകൾ വൈൽഡ് റൈഡ് ആയി മാറുന്നു' എന്ന് തമാശരൂപേണ കുറിച്ചു. ചിലർ ദൃശ്യങ്ങൾ പങ്കുവെച്ച്, റോഡ് കണ്ടെത്താമോ എന്നും ട്രോളി.

 

 

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരദേശ പ്രദേശങ്ങളിലും ചൊവ്വാഴ്ചയും കനത്ത മഴ തുടരും. അയൽ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ യെലഹങ്ക, സഹകാർ നഗർ, വടക്കൻ ബംഗളൂരു തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. മഴയെ തുടർന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസപ്പെട്ടു. 20-ലധികം വിമാനങ്ങൾ വൈകിയപ്പോൾ, നാലെണ്ണം ചെന്നൈയിലേക്ക് തിരിച്ചയക്കേണ്ടി വന്നു. രാത്രി ഒമ്പത് മണി വരെ എല്ലാം സുഗമമായി നടന്നിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ വഷളായതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.

#BengaluruFloods #InfrastructureFailures #ClimateChange #India #ITCity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia