General Meeting | ബ്ലഡ് ഡൊണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹ സംഗമവും സംസ്ഥാന വാര്‍ഷിക പൊതുയോഗവും മാഹിയില്‍ നടക്കും
*സംസ്ഥാന ജനറല്‍ ബോഡി യോഗം ഡോ. വി രാമചന്ദ്രന്‍ ഉദ് ഘാടനം ചെയ്യും
* 250 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും
കണ്ണൂര്‍: (KVARTHA) ബ്ലഡ് ഡൊണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി (ബിഡികെ) സ്‌നേഹ സംഗമവും സംസ്ഥാന ജെനറല്‍ ബോഡിയും മെയ് 26 ന് രാവിലെ ഒന്‍പതു മണി മുതന്‍ തലശേരി താലൂകിന്റെ ആതിഥേയത്വത്തില്‍ മാഹി നാണിയമ്മ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതുച്ചേരി സംസ്ഥാന മുന്‍ ആഭ്യന്തര മന്ത്രി ഇ വത്സരാജ് രാവിലെ ഒന്‍പതു മണിക്ക് സ്‌നേഹ സംഗമം ഉദ് ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ ബോഡി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് ഡോ. വി രാമചന്ദ്രന്‍ ഉദ് ഘാടനം ചെയ്യും. തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവന്‍, ഡോ. മോഹന്‍ദാസ് മുരുകേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ തവണത്തെ അവാര്‍ഡ് വാങ്ങിയ ബി.ഡി.കെയുടെ പ്രതിനിധികളെയും രക്തദാനം ചെയ്തവരെയും മാഹി ചൂടിക്കോട്ടയിലെ വളര്‍ന്നു വരുന്ന ബാല നടന്‍ ആരവിനെയും ചടങ്ങില്‍ സ്‌നേഹാദരവ് നല്‍കി അനു ചോദിക്കും 14 ജില്ലകളുടെയും വിദേശ രാജ്യങ്ങളുടെയും ബി.ഡി.കെ യുടെ 250- പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വി.പി സജി, സൗദി ചാപ്റ്റര്‍ സെക്രട്ടറി ഫസല്‍ ചാലാട്, ഷബീര്‍ കുഞ്ഞിപള്ളി, സായ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.