ചിരിവരയും ചിന്തയും; ഒപ്പം ബോധവൽക്കരണവും... വേറിട്ട വഴിയിലൂടെ ബഷീർ കിഴിശ്ശേരി
Apr 13, 2020, 21:49 IST
(www.kvartha.com 13.04.2020) കൊറോണക്ക് പ്രതിരോധമാണ് മരുന്ന്, അതു കൊണ്ട് തന്നെ പ്രതിരോധിക്കേണ്ട രീതി എങ്ങിനെയെന്ന് സമൂഹത്തെ ബോധവൽക്കരിക്കണം. അതിനു കാർട്ടൂൺ നല്ല ഒരായുധമാണ്. ഒരേ സമയം ചിരിപ്പിക്കാനും അതുവഴി ഇരുത്തി ചിന്തിപ്പിക്കാനും ഒപ്പം സമൂഹത്തെ ബോധവൽക്കരിക്കാനും കഴിയുന്നു ബഷീർ കിഴിശ്ശേരിയുടെ കാർട്ടൂണുകൾക്ക്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടൂണിലൂടെ ബോധവൽകരണം നടത്തുകയാണ് കാർട്ടൂണിസ്റ്റായ ബഷീർ കിഴിശ്ശേരി, ലോക്ക് ഡൗൺ സമയത്ത് സ്വന്തം വീട്ടിലിരുന്നാണ് ബഷീർ നിരന്തരം വരച്ചു കൊണ്ടിരിക്കുന്നത്, കാർട്ടൂണിനെ ബോധവൽക്കരണത്തിനുള്ള ഒരു നല്ല മാധ്യമമായി ബഷീർ കണക്കാക്കുന്നു.
സൗഹൃദം പുലർത്താൻ ഷേക്ക് ഹാന്റിനു വരുന്ന സുഹൃത്തിനോട് നമസ്തേ പറഞ്ഞ് സൗഹൃദം പുലർത്തുന്നതു മുതൽ പഴുതു കിട്ടിയാൽ മനുഷ്യ ശരീരത്തിൽ കയറാൻ വെമ്പുന്ന കൊറോണ വൈറസും ലോക്ക് ഡൗൺ സമയത്ത് ഇരയെ കാണാതെ സ്വയം നശിച്ചുപോകുന്ന കൊറോണ വൈറസുകൾ നേരിട്ട് സംവദിക്കുന്ന കാർട്ടൂണുകൾ വരെ ബഷീറിന്റെ ചിരിവര ശേഖരത്തിലുണ്ട്. കൂടാതെ ക്വാറന്റൈൻ ആയിരിക്കുമ്പോൾ കൈക്കൊള്ളേണ്ട കാര്യങ്ങളും അവർക്ക് സാന്ത്വനം നൽകുന്ന സന്ദേശങ്ങൾ അടങ്ങിയ കാർട്ടൂണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ആസ്പദമാക്കിയിട്ടുള്ള കാർട്ടൂണുകളാണ് ബഷീർ കൂടുതലും വരക്കുന്നത് , ഇതുവരെ നാൽപതോളം കാർട്ടൂണുകൾ വരച്ചു കഴിഞ്ഞു
ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ ) ഫേസ് ബുക്ക് പേജുകളിലും സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പത്രങ്ങളിലും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജിലെ സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിനിലും, വാട്സപ്പിലും ബഷീറിന്റെ കാർട്ടൂണുകൾ ബോധവൽകരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട് ഇത്തരം കാർട്ടൂണുകൾക്ക് ആളുകൾക്കിടയിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ലഹരി, പരിസ്ഥിതി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബഷീർ ഇതിനു മുമ്പും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
Keywords: Kerala, News, Cartoon, COVID19, Trending, Bahseer Kizhissery with cartoons to fight against COVID-19
സൗഹൃദം പുലർത്താൻ ഷേക്ക് ഹാന്റിനു വരുന്ന സുഹൃത്തിനോട് നമസ്തേ പറഞ്ഞ് സൗഹൃദം പുലർത്തുന്നതു മുതൽ പഴുതു കിട്ടിയാൽ മനുഷ്യ ശരീരത്തിൽ കയറാൻ വെമ്പുന്ന കൊറോണ വൈറസും ലോക്ക് ഡൗൺ സമയത്ത് ഇരയെ കാണാതെ സ്വയം നശിച്ചുപോകുന്ന കൊറോണ വൈറസുകൾ നേരിട്ട് സംവദിക്കുന്ന കാർട്ടൂണുകൾ വരെ ബഷീറിന്റെ ചിരിവര ശേഖരത്തിലുണ്ട്. കൂടാതെ ക്വാറന്റൈൻ ആയിരിക്കുമ്പോൾ കൈക്കൊള്ളേണ്ട കാര്യങ്ങളും അവർക്ക് സാന്ത്വനം നൽകുന്ന സന്ദേശങ്ങൾ അടങ്ങിയ കാർട്ടൂണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ആസ്പദമാക്കിയിട്ടുള്ള കാർട്ടൂണുകളാണ് ബഷീർ കൂടുതലും വരക്കുന്നത് , ഇതുവരെ നാൽപതോളം കാർട്ടൂണുകൾ വരച്ചു കഴിഞ്ഞു
ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ ) ഫേസ് ബുക്ക് പേജുകളിലും സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പത്രങ്ങളിലും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജിലെ സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിനിലും, വാട്സപ്പിലും ബഷീറിന്റെ കാർട്ടൂണുകൾ ബോധവൽകരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട് ഇത്തരം കാർട്ടൂണുകൾക്ക് ആളുകൾക്കിടയിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ലഹരി, പരിസ്ഥിതി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബഷീർ ഇതിനു മുമ്പും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.