കോവിഡ് കാര്‍ടൂണുകള്‍ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരന്‍ ഇബ്രാഹിം ബാദുഷ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


കൊച്ചി: (www.kvartha.com 02.06.2021) കോവിഡ് കാര്‍ടൂണുകള്‍ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരന്‍ ഇബ്രാഹിം ബാദുഷ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കോവിഡാനന്തര ചികിത്സകള്‍ പുരോഗമിക്കുന്നതിനിടെ ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കോവിഡ് കാര്‍ടൂണുകള്‍ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരന്‍ ഇബ്രാഹിം ബാദുഷ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതന്‍ സ്‌കൂളിനടുത്താണ് താമസിച്ചിരുന്നത്. കാര്‍ടൂണ്‍ ക്ലബ് ഓഫ് കേരള കൊ ഓര്‍ഡിനേറ്ററും കേരള കാര്‍ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു. സംസ്‌കാരം പിന്നീട്.

സംസ്ഥാനത്തും പുറത്തും കാര്‍ടൂണ്‍ ക്ലാസുകളുമായി ഓടിനടന്നിരുന്ന അദ്ദേഹം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകള്‍ നിര്‍വഹിക്കുകയായിരുന്നു. കോവിഡ് കാര്‍ടൂണുകള്‍ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഐ എം എ ഉള്‍പെടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു.

മെഡിക്കല്‍ അസോസിയേഷന്‍ വെബ് സൈറ്റില്‍ ഇദ്ദേഹത്തിന്റെ കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം ആളുകള്‍ ടിക് ടോകില്‍ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കാര്‍ടൂണുകള്‍ ഇബ്രാഹിം ബാദുഷ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെ എക്‌സൈസുമായി ചേര്‍ന്നും മോടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച കാര്‍ടൂണുകളും വരച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിട്ടിച്ചിട്ടുണ്ട്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ തല്‍സമയ കാര്‍ടൂണ്‍ വരച്ചു ലഭിച്ച തുക പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി മാതൃകയായിരുന്നു.

Keywords:  Cartoonist Ibrahim Badusha passes away, Kochi, News, Cartoon, Dead, Obituary, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia