മോഡിയുടെ സ്വപ്‌ന ചായ -മുജീബ് പട്‌ലയുടെ കാര്‍ട്ടൂണ്‍

 


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന 'ചായ് പേ ചര്‍ച വിത്ത് മോഡി' എന്ന പരിപാടി രാജ്യത്ത് സജീവ രാഷ്ട്രീയ ചര്‍ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ മുജീബ് പടഌയുടെ കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി കസേര സ്വപ്‌നം കണ്ടുകൊണ്ടുള്ളതാണ് മോഡിയുടെ ഈ പരിപാടിയെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിക്കുന്നത്. രാജ്യത്തെ മുന്നൂറോളം ലോക്‌സഭാ മണ്ഡലങ്ങളിലെ ആയിരത്തോളം ചായക്കടക്കാരുമായി നരേന്ദ്രമോഡി സംവദിക്കുന്നതാണ് പരിപാടി.

താന്‍ ട്രെയിനില്‍ ചായ വിറ്റ് വളര്‍ന്ന ആളാണെന്നും അതിനാല്‍ രാജ്യത്തിന്റെ വികസന കാര്യത്തില്‍ ചായ വില്‍പനക്കാര്‍ക്കും സ്ഥാനമുണ്ടെന്നും നരേന്ദ്രമോഡി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മോഡി വിഷമുള്ള ചായയാണ് വില്‍ക്കുന്നതെന്ന് ജനതാദള്‍ യു നേതാവ് കെസി ത്യാഗി പരിഹസിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാകട്ടെ മോഡി കേവലം ചായ വില്‍പനക്കാരനാണെന്നും അദ്ദേഹത്തിന് പ്രധാന മന്ത്രിയാകാനുള്ള യോഗ്യതയില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഉറക്കത്തില്‍ പ്രധാനമന്ത്രിക്കസേര സ്വപ്‌നം കാണുന്ന മോഡിയെ വെയ്റ്റര്‍ ഒരു കപ്പ് ചായ നീട്ടി വിളിച്ചുണര്‍ത്തുകയാണ് കാര്‍ട്ടൂണില്‍.

മോഡിയുടെ സ്വപ്‌ന ചായ -മുജീബ് പട്‌ലയുടെ കാര്‍ട്ടൂണ്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY:  'Chai' issue still loathing over BJP's election campaign, no that polls show an upper hand for BJP lead NDA, makes Modi's dream to be real in a very near future. Cartoon shows a dreaming Modi, with a waiter trying to wake him up with a 'chai'.

Keywords: Cartoon, Gujarat, Narendra Modi, Election, Politics, Meet,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia