Criticism | 'കേരളത്തിനെതിരെ കേന്ദ്രത്തിന്റെ കൊടും ചതി അണിയറയിൽ', വെളിപ്പെടുത്തലുമായി മന്ത്രി എംബി രാജേഷ്
'കേരളസർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്'
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുൾപൊട്ടലിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട ദുരന്തത്തിനിടയിലും കേന്ദ്ര സർകാർ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയിൽ കൊടും ചതിപ്രയോഗം നടത്തുകയാണെന്ന് മന്ത്രി എംബി രാജേഷ്. വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുറ്റ്’ പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.
'കേരളസർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസർക്കാർ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ വാദങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല, ഇപ്പോഴത്തെ ഉരുൾപൊട്ടലിന് കാരണം കേന്ദ്രം ആരോപിക്കുന്നതുപോലെ ക്വാറികളുടെത് ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങളല്ലെന്നും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മറുപടി നൽകിയത്രേ. കേന്ദ്രത്തിന്റെ ശാസ്ത്രീയമല്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വാദങ്ങൾ ലേഖനങ്ങളായി എഴുതിയാൽ, അതിന് സ്വീകാര്യത കിട്ടില്ലെന്നും വിദഗ്ധർ പറഞ്ഞുവത്രേ', മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയം വന്നപ്പോൾ നൽകിയ അരിയ്ക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ. കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
എം ബി രാജേഷിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം: