Closure | തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി

 
Closure Camps end for schools functioning as relief camps
Closure Camps end for schools functioning as relief camps

Representational image generated by Meta AI

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. 

തൃശൂർ: (KVARTHA) ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ക്യാമ്പ് അവസാനിക്കുംവരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix) പ്രകാരം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. 

തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. 

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച സ്കൂളുകളിൽ ശുചീകരണം നടത്തേണ്ടതും കാടുപിടിച്ചിട്ടുണ്ടെങ്കിൽ അവ വെട്ടിത്തെളിക്കേണ്ടതും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പാക്കേണ്ടതുമാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia