Assaulted | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം; മാലയിട്ടതിന് പിന്നാലെ ദേഹത്തേക്ക് മഷിയെറിഞ്ഞു; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
May 18, 2024, 09:01 IST
ന്യൂഡെല്‍ഹി: (KVARTHA) തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡെല്‍ഹിയിലെ നന്ദ്‌നഗരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. എട്ടംഗ സംഘമാണ് കനയ്യകുമാറിന് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നു. പൂമാലയിട്ടതിന് പിന്നാലെയാണ് സംഭവം. മുഖത്തടിക്കാന്‍ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയും ചെയ്തു. കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.
കര്‍താര്‍ നഗറിലെ ആം ആദ്മി പാര്‍ട്ടി ഓഫിസില്‍വച്ച് വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോട് അക്രമികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

ബി ജെ പി സ്ഥാനാര്‍ഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മനോജ് തിവാരിയുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് കനയ്യ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.
ഛായയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘത്തിലുള്ളവര്‍ കറുത്ത മഷി എറിയുന്നത് പുറത്തുവന്ന വീഡിയോയിലുണ്ട്. കയ്യേറ്റം തുടങ്ങുന്നതിന് മുന്‍പ് 'കനയ്യയെ ഇപ്പോള്‍ ആക്രമിക്കുമെന്ന്' ഒരാള്‍ പറയുന്നത് കേള്‍ക്കാം.
Keywords: News, National, National-News, Politics, Congress Leader, Alleged, Congress Candidate, Kanhaiya Kumar, Assaulted, Delhi News, Ink, Thrown, Campaign, Congress Candidate Kanhaiya Kumar Assaulted In Delhi, Ink Thrown At Him.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.