T20 | ടി20 ലോകകപ്: നിര്‍ണായക സൂപര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തുരത്തി അഫ്ഗാനിസ്താന്‍
ഇനി ഓസീസിന് ഇന്‍ഡ്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ സെമിയിലെത്താനാവുകയുള്ളു.
അടുത്ത ഞായറാഴ്ച ഇന്‍ഡ്യ അവസാന സൂപര്‍ എട്ട് അങ്കത്തില്‍ ഓസീസിനെ നേരിടും.
ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളിലും വിജയിച്ചാണ് ടീം ഇന്‍ഡ്യയുടെ മുന്നേറ്റം.
അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്താനും സെമിയിലെത്താം.
ആന്റിഗ്വ: (KVARTHA) ടി20 ലോകകപിലെ സൂപര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് അഫ്ഗാനിസ്താന്‍. 21 റണ്‍സിനാണ് ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ഏകദിന ലോകകപിലെ തോല്‍വിക്ക് അഫ്ഗാനിസ്താന്‍ മധുരപ്രതികാരം വീട്ടിയത്. ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്താനായിരുന്നു. അഫ്ഗാനിസ്താന്റെ
149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔടായി.
മൂന്ന് നിര്‍ണായക കാചുകളും നാലു വികറ്റും വീഴ്ത്തിയ ഗുല്‍ബാദിന്‍ നൈബാണ് കളിയിലെ താരം. ഏകദിന ലോകകപില്‍ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്താനെ ഗ്ലെന്‍ മാക്‌സ്വെലിന്റെ ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മറികടന്ന ഓസീസിനായി ഇത്തവണയും അര്‍ധസെഞ്ചുറിയുമായി മാക്‌സ്വെല്‍ പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല.
ടി20 ക്രികറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്റെ ആദ്യ ജയമാണിത്. സ്‌കോര്‍ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 148-6, ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127ന് ഓള്‍ ഔട്. അഫ്ഗാനിസ്താന്‍ ജയിച്ചതോടെ ഗ്രൂപ് രണ്ടില്‍ നിന്ന് ഇന്‍ഡ്യ സെമി ഉറപ്പിച്ചു. സൂപര്‍ എട്ടിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്‍ഡ്യ 50 റണ്‍സിന് തോല്‍പ്പിച്ചതോടെയാണിത്. ഇനി അവസാന മത്സരത്തില്‍ ഇന്‍ഡ്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ ഓസീസിന് സെമിയിലെത്താനാവുകയുള്ളു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്താനും സെമിയിലെത്താം.
സൂപര്‍ എട്ട് ആദ്യ മാചില്‍ ഇന്‍ഡ്യ അഫ്ഗാനിസ്താനെ തകര്‍ത്തിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളിലും വിജയിച്ചാണ് ടീം ഇന്‍ഡ്യയുടെ മുന്നേറ്റം. ഇന്‍ഡ്യ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ്വീശിയ ബംഗ്ലാദേശിന് എട്ട് വികറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബംഗ്ലാദേശ് ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നതിനാല്‍ സെമി കാണാതെ പുറത്താവുമെന്ന് ഉറപ്പായി. സൂപര്‍ എട്ട് ഗ്രൂപ് ഒന്നില്‍ നാല് പോയിന്റുമായി ഇന്‍ഡ്യ ഒന്നാം സ്ഥാനത്താണ്. അടുത്ത ഞായറാഴ്ച ഇന്‍ഡ്യ അവസാന സൂപര്‍ എട്ട് അങ്കത്തില്‍ ഓസീസിനെ നേരിടും.
GAME CHANGING MOMENT...!!!
— Johns. (@CricCrazyJohns) June 23, 2024
- The stunning catch by Noor off Maxwell. 🌟 pic.twitter.com/wEAdhp6ORa