'എനിക്ക് നിനക്കൊപ്പം കിടക്കണം'; ലിംഗമാറ്റത്തിന് ശേഷം ക്രിക്കറ്റ് താരങ്ങളില്‍നിന്ന് ദുരനുഭവം; തുറന്നു പറഞ്ഞ് അനയ ബംഗാര്‍


● സഞ്ജയ് ബംഗാറിൻ്റെ മകനായിരുന്ന ആര്യനാണ് അനയയായി മാറിയത്.
● ഹോർമോൺ തെറാപ്പിയും ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി.
● ഒരു മുതിര്‍ന്ന താരം ലൈംഗികമായി സമീപിച്ചെന്നും അനയ പറഞ്ഞു.
● 2023ൽ ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് വനിതാ ക്രിക്കറ്റിൽ കളിക്കാനാവില്ലെന്ന് ഐസിസി അറിയിച്ചു.
● നിലവിൽ മാഞ്ചസ്റ്ററിൽ താമസിക്കുന്ന അനയ സോഷ്യൽ മീഡിയയിൽ സജീവമാണ്.
മുംബൈ: (KVARTHA) ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ 'മകള്‍' അനയ രംഗത്ത്. കഴിഞ്ഞ വര്‍ഷമാണ് ബംഗാറിന്റെ മകനായിരുന്ന ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും അനയയായി മാറിയത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ അനയ ഇപ്പോള്‍ ലണ്ടനിലാണ് താമസം.
അടുത്തിടെ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലെ പുരുഷാധിപത്യത്തെക്കുറിച്ചും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും അനയ തുറന്നുപറഞ്ഞത്. എന്തുകൊണ്ടാണ് ആര്യന്‍ അനയയായി മാറിയതെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. 'എട്ട്-ഒമ്പത് വയസ്സുള്ളപ്പോള്‍ ഞാന്‍ അലമാരയില്‍ നിന്ന് അമ്മയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിച്ച് കണ്ണാടിയില്‍ നോക്കി എന്നെത്തന്നെ നോക്കി നില്‍ക്കുമായിരുന്നു. അപ്പോഴേ എനിക്കറിയാമായിരുന്നു, ഞാനൊരു പെണ്‍കുട്ടിയാണെന്നും, എനിക്ക് പെണ്‍കുട്ടിയാവണമെന്നും.'
ഇന്നത്തെ പ്രശസ്തരായ യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍ എന്നിവര്‍ക്കെല്ലാം ഒപ്പം താന്‍ ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും അനയ പറഞ്ഞു. എന്നാല്‍ അച്ഛന്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരുന്നതിനാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ എപ്പോഴും ഒരു രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടി വന്നു. ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കുന്ന കാലത്ത് തന്നെ ക്രിക്കറ്റ് ലോകത്തെ അരക്ഷിതാവസ്ഥയും പുരുഷാധിപത്യവും തനിക്ക് മനസ്സിലായി.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിക്കറ്റ് ലോകത്തുനിന്ന് പിന്തുണയും എതിര്‍പ്പുമുണ്ടായിട്ടുണ്ട്. എന്തുതരം എതിര്‍പ്പെന്ന ചോദ്യത്തിന് മറുപടിയായാണ് ചില ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചുവെന്ന് അനയ വെളിപ്പെടുത്തിയത്. ചില താരങ്ങള്‍ ഇടയ്ക്കിടെ നഗ്‌ന ചിത്രങ്ങള്‍ അയക്കാറുണ്ടായിരുന്നു. മറ്റൊരാള്‍ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചപ്പോള്‍ ഒരു മുതിര്‍ന്ന താരം തന്റെ അടുത്തെത്തി 'നമുക്ക് കാറിലേക്ക് പോകാം, എനിക്ക് നിനക്കൊപ്പം കിടക്കണം' എന്ന് തുറന്നുപറഞ്ഞെന്നും അനയ കൂട്ടിച്ചേര്‍ത്തു.
ബംഗാറിനെപ്പോലെ പ്രാദേശിക ക്ലബ്ബായ ഇസ്ലാം ജിംഖാനയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ അനയ ലെസസ്റ്റര്‍ഷെയറിലെ ഹിന്‍ക്ലെ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 2023ല്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിതാ ക്രിക്കറ്റില്‍ കളിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ അനയക്ക് ക്രിക്കറ്റ് കരിയര്‍ തുടരാനായില്ല. നിലവില്‍ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന അനയ (മുമ്പ് ആര്യന്‍) സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അനയയുടെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കൂ.
Anaya, former Indian cricketer Sanjay Bangar's daughter, revealed that she received abuse pictures from some cricketers. After her gender reassignment surgery, she faced both support and opposition from the cricket world and spoke about the prevalent male dominance and her negative experiences.
#AnayaBangar, #SanjayBangar, #CricketScandal, #AbusivePictures, #GenderReassignment, #CricketWorld