Rankings | ഐസിസി ബാറ്റിംഗ് റാങ്കിംഗ്: ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തി; ബാബർ അസം പിന്നോട്ട്
സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ നായകൻ രോഹിത് ശർമ എന്നിവർ അഞ്ചും ആറും സ്ഥാനങ്ങളിലാണ്
ദുബൈ:(KVARTHA) ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തി. പാകിസ്ഥാൻ മുൻ നായകൻ ബാബർ അസം പിന്നോട്ട് പോയി.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തോടെ മൂന്നാം സ്ഥാനത്തായിരുന്ന ബാബർ ഒമ്പതാം സ്ഥാനതായി. ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ രണ്ടാമതും ഡാരിൽ മിച്ചൽ മൂന്നാമതുമാണ്. സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ നായകൻ രോഹിത് ശർമ എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. ഏഴാം സ്ഥാനത്ത് യശസ്വി ജയ്സ്വാളും എട്ടാം സ്ഥാനത്ത് വിരാട് കോലിയുമാണ് ആദ്യ 10ൽ ഉള്ള മറ്റു ഇന്ത്യൻ താരങ്ങൾ.
റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 171ഉം രണ്ടാം ഇന്നിംഗ്സില്‍ 51ഉം റണ്‍സടിച്ച പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ബാബർ അസം തന്നെയാണ് ഒന്നാമത്. ഇന്ത്യൻ നായകൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. വിരാട് കോലിയാണ് പട്ടികയിൽ നാലാമത്.
ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാമതും ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാള്‍ രണ്ടും നാലും സ്ഥാനങ്ങളിലാണ്. ഫില്‍ സോള്‍ട്ടാണ് മൂന്നാമത്.