Cricket | ആദ്യ മത്സരത്തിലെ തോൽവിക്ക് ഇന്ത്യയുടെ ഉജ്വല പ്രതികാരം; സിംബാബ്‌വെയെ 100 റൺസിന് തകർത്തു
അഭിഷേക് ശർമ്മയുടെ സെഞ്ചുറിയുടെയും ഋതുരാജ് ഗെയ്‌ക്‌വാദിൻ്റെ അർദ്ധ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റൻ റൺസ് നേടിയത്
2nd T20: India beat Zimbabwe by 100 runs in Harare
Cricket | ആദ്യ മത്സരത്തിലെ തോൽവിക്ക് ഇന്ത്യയുടെ ഉജ്വല പ്രതികാരം; സിംബാബ്‌വെയെ 100 റൺസിന് തകർത്തു
sum
പരമ്പര 1-1ന് സമനിലയിലാക്കി
Cricket, കായിക വാർത്തകൾ, Sports, T20 Cricket World Cup
Sec: Cricket, Sports, News
HL:
അഭിഷേക് ശർമ്മയുടെ സെഞ്ചുറിയുടെയും ഋതുരാജ് ഗെയ്‌ക്‌വാദിൻ്റെ അർദ്ധ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റൻ റൺസ് നേടിയത്
Tag: News, Malayalam News, Sports, Cricket, T20 Cricket World Cup
FAQ: 2nd T20: India beat Zimbabwe by 100 runs, Where was match?
An: Harare Sports Club
fb സിംബാബ്‌വെയെ 100 റൺസിന് തകർത്ത് ഇന്ത്യ
ഹരാരെ: (KVARTHA) രണ്ടാം ടി20 (T20) മത്സരത്തിൽ സിംബാബ്‌വെയെ (Zimbabwe) 100 റൺസിന് തോൽപ്പിച്ച് ഇന്ത്യ (India) പരമ്പര 1-1ന് സമനിലയിലാക്കി. നേരത്തെ, ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ സിംബാബ്‌വെ 13 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള പ്രതികാരമായി ഞായറാഴ്ചത്തെ ഉജ്വല ജയം. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ (Harare Sports Club) നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 20 ഓവറിൽ രണ്ട് വിക്കറ്റിന് 234 റൺസാണ് എടുത്തത്. ഈ ഗ്രൗണ്ടിൽ സിംബാബ്‌വെയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. 2018ൽ ഓസ്‌ട്രേലിയ (Australia) 229/2 റൺസ് നേടിയിരുന്നു.
ഇന്ത്യയുടെ കൂറ്റൻ സ്‌കോർ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം അഭിഷേക് ശർമ്മയുടെ (Abhishek Sharma) സെഞ്ചുറിയുടെയും ഋതുരാജ് ഗെയ്‌ക്‌വാദിൻ്റെ (Ruturaj Gaikwad) അർദ്ധ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റൻ റൺസ് നേടിയത്. തൻ്റെ കരിയറിലെ രണ്ടാം ടി20 മത്സരത്തിൽ ഏഴ് ഫോറും എട്ട് സിക്‌സും സഹിതമാണ് അഭിഷേക് 100 റൺസ് നേടിയത്. ഇതിനായി എടുത്തത് 46 പന്തുകൾ മാത്രം. അതേ സമയം 38 പന്തിൽ ഗെയ്‌ക്‌വാദ് അർദ്ധ സെഞ്ച്വറി തികച്ചു, 77 റൺസ് നേടി പുറത്താകാതെ നിന്നു. 22 പന്തിൽ 48 റൺസുമായി റിങ്കു സിങും തിളങ്ങി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (2) മാത്രമാണ് തിളങ്ങാതെ പോയത്.
തകർത്ത് ബൗളർമാർ
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് 18.4 ഓവറിൽ 10 വിക്കറ്റിന് 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഞെട്ടലോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. മുകേഷ് കുമാർ ആദ്യ ഓവറിൽ തന്നെ കായയെ പുറത്താക്കി. നാല് റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതിന് പിന്നാലെ മാധവേരെ (43), ബെന്നറ്റ് (26) എന്നിവർ പിടിച്ചുനിന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 15 പന്തിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ഓവറിൽ മുകേഷ് കുമാർ ഒരിക്കൽ കൂടി തൻ്റെ തകർപ്പൻ ബൗളിംഗ് പുറത്തെടുത്ത് ബെന്നറ്റിനെ പുറത്താക്കി.
ഇതിന് പിന്നാലെയാണ് ആവേശ് ഖാൻ നാശം വിതച്ചത്. ഇന്നിംഗ്‌സിൻ്റെ നാലാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മിയേഴ്സിനെയും (0) റാസയെയും (4) ആവേശ് പുറത്താക്കി. കാംബെൽ 10, മദാൻഡെ പൂജ്യം, മസകഡ്‌സ ഒന്ന്, ജോങ്‌വെ 300, മുസാറബാനി രണ്ട്, ചതാര (നോട്ടൗട്ട്) എന്നിവരും പിന്നാലെ പുറത്തായി. ഇന്ത്യക്കായി മുകേഷും ആവേശും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രവി ബിഷ്‌ണോയിക്ക് രണ്ട് വിക്കറ്റും സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു.