World Cup | കായിക പ്രേമികൾക്ക് സന്തോഷവാർത്ത: ടി20 ലോകകപ്പ് ദൂരദർശനിൽ തത്സമയം കാണാം
പാരീസ് ഒളിമ്പിക്സ് ഗെയിംസ്, വിംബിൾഡൺ തുടങ്ങിയ കായിക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും
ന്യൂഡെൽഹി: (KVARTHA) ജൂൺ രണ്ട് മുതൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി ആരംഭിച്ച ടി20 ലോകകപ്പ് ദൂരദർശൻ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രസാർ ഭാരതി അറിയിച്ചു. പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ, പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി, ദൂരദർശൻ ഡിജി കാഞ്ചൻ പ്രസാദ് എന്നിവർ ചേർന്ന് 'ജസ്ബ' എന്ന സുഖ്‌വീന്ദർ സിംഗ് പാടിയ ടി20 ലോകകപ്പ് പ്രത്യേക ഗാനം പുറത്തിറക്കി. പ്രശസ്ത കഥാകൃത്ത് നീലേഷ് മിശ്ര ശബ്ദം നൽകിയ പ്രൊമോയും ലോഞ്ച് ചെയ്തു. പാരീസ് ഒളിമ്പിക്സ്, വിംബിൾഡൺ എന്നിവയുൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളും ദൂരദർശൻ സംപ്രേക്ഷണം ചെയ്യും
ലോകകപ്പ് ഇന്ത്യയിൽ വിവിധ ടെലിവിഷൻ ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുന്നുണ്ട്. ഇന്ത്യയിൽ ടൂർണമെൻ്റ് സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു. സ്റ്റാർ സ്‌പോർട്‌സിൻ്റെ വിവിധ ചാനലുകളിൽ ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. ഇതിനുപുറമെ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തത്സമയ സ്ട്രീമിംഗ് കാണാം.
ഡിഡി സ്‌പോർട്‌സ് കാണാൻ
(ചാനൽ നമ്പർ)
ടാറ്റ സ്കൈ - 453
സൺ ഡയറക്റ്റ് - 510
ഹാത്ത്‌വേ - 189
ഡെൻ - 425
എയർടെൽ ഡിജിറ്റൽ ടിവി - 298
ഡയറക്ട് ടു ഹോം - 435
ഫ്രീ ഡിഷ് - 79
ഡിഷ് ടിവി - 435