Cricket | 27 വർഷത്തിന് ശേഷം ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര തോറ്റു; സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ
ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതിന് ശേഷമുള്ള ആദ്യ പരമ്പര നഷ്ടമാണിത്
കൊളംബൊ: (KVARTHA) ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നഷ്ടപ്പെടുത്തിയതിൽ സമൂഹമാധ്യമങ്ങളിൽ ഗൗതം ഗംഭീറിനെതിരെ ട്രോളും വിമർശനം ഉയർന്നു.
27 വർഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയോട് ഒരു ഏകദിന പരമ്പര തോറ്റത്. ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതിന് ശേഷമുള്ള ആദ്യ പരമ്പര നഷ്ടമാണിത്.
കൊളംബോയിൽ നടന്ന അവസാന മത്സരത്തിൽ ഇന്ത്യ 110 റൺസിന് പരാജയപ്പെട്ടിരുന്നു. ശ്രീലങ്ക നിശ്ചയിച്ച 249 റൺസ് പിന്തുടർന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് മുന്നിൽ ശ്രീലങ്കൻ സ്പിന്നർമാർ വലിയ വെല്ലുവിളി ഉയർത്തി. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ആരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചില്ല.
സമൂഹമാധ്യമങ്ങളിൽ പലരും ഗംഭീറിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു. ഫോമിൽ ഇല്ലാത്ത താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിനെയാണ് അവർ വിമർശിക്കുന്നത്. ഗംഭീറിന് ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും വിമർശകർ പറയുന്നു.