കൊളംബൊ: (KVARTHA) ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം സമനിലയിൽ അവസാനിച്ചു.
ടോസ് നേടിയ ശ്രീലങ്ക നിശ്ചയിച്ച 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 47-ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ടൈയിൽ കുരുങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ 58 റൺസും, അക്സർ പട്ടേൽ 33 റൺസും, കെ എൽ രാഹുൽ 31 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ചരിത് അസലങ്കയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് അടിച്ചെടുത്തു. രോഹിത്തും വാഷിംഗ്ടണ്‍ സുന്ദറും (5) മടക്കിയതോടെ ഇന്ത്യ പതറി. വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും കോലിയെ ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രേയസ് അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡായി.
പിന്നാലെ വന്ന കെ എല്‍ രാഹുല്‍ - അക്‌സര്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഈ സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹസരങ്ക ലങ്കയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വൈകാതെ അക്‌സറും പിന്നാലെയെത്തിയ കുല്‍ദീപ് യാദവും (2) മടങ്ങി. പിന്നീട് ശിവം ദുബെ സിക്‌സും ഫോറും അടിച്ച് സ്‌കോര്‍ ഒപ്പമെത്തിച്ചു.
വിജയമുറപ്പിച്ചിരിക്കെ ദുബെയേയും അര്‍ഷ്ദീപ് സിംഗിനേയും അസലങ്ക അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. മത്സരം സമനിലയിൽ അവസാനിച്ചു.