Cricket | ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു: സൂര്യകുമാർ യാദവ് ടി20 ക്യാപ്റ്റൻ, സഞ്ജു സാംസണ്‍ ടി20 ടീമിൽ മാത്രം
ന്യൂഡൽഹി: (KVARTHA) ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി സി സി ഐ പ്രഖ്യാപിച്ചു. ടി20യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഏകദിനത്തിൽ രോഹിത് ശർമ നയിക്കും. സഞ്ജു സാംസൺ ടി20 പരമ്പരയിൽ മാത്രം ഉൾപ്പെട്ടു. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഏകദിനത്തിലും ഉണ്ട്. വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിൽ തിരിച്ചെത്തി. അതേസമയം റിയാൻ പരാഗ് ഏകദിനത്തിലും ടി20യിലും ഉൾപ്പെട്ടിട്ടുണ്ട്. അഭിഷേക് ശർമ്മക്ക്, സിംബാവെയ്‌ക്കെതിരെ സെഞ്ചുറി നേടിയെങ്കിലും, ടീമിൽ ഇടം ലഭിച്ചില്ല. സൂര്യകുമാർ യാദവിനെയാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ടി20 ക്യാപ്റ്റനായി നിയമിച്ചത്. ലോകകപ്പ് ടീമിലെ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം നൽകി. ശ്രേയസ് അയ്യർ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഋഷഭ് പന്ത്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, സിറാജ് എന്നിവരും ടീമിലേക്ക് തിരിച്ചെത്തി.
ടീം വിവരങ്ങൾ:
ടി20 ടീം:
ക്യാപ്റ്റൻ: സൂര്യകുമാർ യാദവ്
വൈസ് ക്യാപ്റ്റൻ: ശുഭ്മാൻ ഗിൽ
യശസ്വി ജയ്സ്വാൾ
റിങ്കു സിംഗ്
റിയാൻ പരാഗ്
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
ഹാർദിക് പാണ്ഡ്യ
ശിവം ദുബെ
അക്ഷർ പട്ടേൽ
വാഷിംഗ്ടൺ സുന്ദർ
രവി ബിഷ്ണോയ്
അർഷ്ദീപ് സിംഗ്
ഖലീൽ അഹ് മദ്
മുഹമ്മദ് സിറാജ്
ഏകദിന ടീം:
ക്യാപ്റ്റൻ: രോഹിത് ശർമ
വൈസ് ക്യാപ്റ്റൻ: ശുഭ്മാൻ ഗിൽ
വിരാട് കോലി
കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ)
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
ശ്രേയസ് അയ്യർ
ശിവം ദുബെ
കുൽദീപ് യാദവ്
മുഹമ്മദ് സിറാജ്
വാഷിംഗ്ടൺ സുന്ദർ
അർഷ്ദീപ് സിംഗ്
റിയാൻ പരാഗ്
അക്ഷർ പട്ടേൽ
ഖലീൽ അഹ്മദ്
ഹർഷി