Jay Shah | ജയ് ഷാ എങ്ങനെ ആഗോള ക്രിക്കറ്റിലെ ഏറ്റവും ശക്തനായി, അദ്ദേഹവും ക്രിക്കറ്റും തമ്മിലുള്ള ബന്ധമെന്ത്? പുതിയ ഐസിസി ചെയർമാനെ അറിയാം 

 
Jay Shah elected as ICC Chairman
Jay Shah elected as ICC Chairman

Photo Credit: Facebook/ Jay Shah

* 35 വയസിൽ ലോക ക്രിക്കറ്റിന്റെ അമരത്ത്
* അമിത് ഷായുടെ മകനാണ്.
* നരേന്ദ്ര മോദി സ്റ്റേഡിയം നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
* ഐസിസി ചെയർമാനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

ന്യൂഡൽഹി: (KVARTHA) ദുബൈയിൽ നടന്ന ഐസിസി യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ വർഷം ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കും. ഈ തിരഞ്ഞെടുപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ നിർണായകമായ ഒരു വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഐസിസി ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ ശക്തമായ ഒരു സാന്നിധ്യമായി മാറും. 

ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാം തവണയും ഐസിസി ചെയർമാൻ സ്ഥാനത്തിരിക്കാൻ താൽപര്യമില്ലെന്ന് നിലപാടെടുത്തതിനെ തുടർന്നാണ് ജയ് ഷായെ ഐസിസി ചെയർമാനായി തിരഞ്ഞെടുത്തത്. 35 വയസിൽ, ഏകകണ്ഠമായ പിന്തുണയോടെ ലോക ഭരണ സംഘടനയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ജയ് ഷാ മാറുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രിക്കറ്റിന്റെ അമരത്തേക്ക് അദ്ദേഹം എത്തിയത് ഏറെയും അത്ഭുതപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ എങ്ങനെയാണ് ഉയരങ്ങൾ താണ്ടിയത്?

കടന്നുവരവ് 

ജയ് ഷായുടെ ക്രിക്കറ്റ് ഭരണത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനം 2009-ൽ അഹമ്മദാബാദ് സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റ് (CBCA) ൽ ആരംഭിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (GCA) ൽ ആദ്യം എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. 2011-ൽ ബിസിസിഐയുടെ മാർക്കറ്റിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 25 വയസ്സിന് മുമ്പ് 2013-ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തെത്തി
ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ചു. 2015ൽ മുൻ ബിസിസിഐ പ്രസിഡൻ്റ് എൻ ശ്രീനിവാസനെ പുറത്താക്കിയതിൽ ജയ് ഷാ തിരശ്ശീലയ്ക്ക് പിന്നിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി പറയുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീനിവാസൻ്റെ സ്ഥാനാർത്ഥി സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയ അനുരാഗ് താക്കൂറിനെ അദ്ദേഹം പിന്തുണച്ചിരുന്നു .

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ജയ് ഷായുടെ ആദ്യത്തെ ശ്രദ്ധേയമായ നീക്കം. 2013-ൽ അദ്ദേഹത്തിന്റെ പിതാവ് സംസ്ഥാന യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ ജോയിന്റ് സെക്രട്ടറിയായതാണ്. മുൻ മോട്ടെറ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിന് മുന്നിൽ നിന്നു. പ്രഖ്യാപനം മുതൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം എന്നാണ് ലേബൽ ചെയ്തിരുന്നത്. 2020-ൽ 1,32,000 സീറ്റുള്ള സ്റ്റേഡിയം നമസ്തേ ട്രമ്പ് ഇവന്റിന് വേദിയായി, അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ യോഗം അഭിസംബോധന ചെയ്തു. 2021-ൽ വേദി ആദ്യ ടെസ്റ്റ് ആതിഥേയത്വം വഹിച്ചു, നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പുതിയ പേര് നൽകി.

ബിസിസിഐയിലെ ഉയർച്ച

2019-ൽ 31 കാരനായ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി, ഇന്ത്യയിൽ മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ഏറ്റവും ശക്തമായ പങ്ക് വഹിച്ചു. സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി നിയമിച്ചത് അന്ന് വാർത്തകൾ നിറഞ്ഞെങ്കിലും ഷായുടെ ഉയർച്ച നിശബ്ദവും നിർണായകവുമായിരുന്നു. സുപ്രീം കോടതി ഇടപെടലും അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റിയും അടക്കമുണ്ടായ ഒരു പ്രക്ഷുബ്ധ കാലഘട്ടത്തിന് ശേഷം പുതിയ ഭരണകൂടം ബിസിസിഐ ഏറ്റെടുത്തു. 2022-ൽ ഗാംഗുലി റോജർ ബിന്നിക്ക് വഴിയൊരുക്കിയപ്പോൾ ജയ്‌ ഷാ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് കാലങ്ങളിലെ ഐപിഎൽ 

കോവിഡ് കാലത്ത് ഐപിഎൽ  ടൂർണമന്റിന് വെല്ലുവിളികൾ ഉണ്ടായിരുന്നു, എന്നാൽ ഭൂരിഭാഗം ആഗോള കായിക മത്സരങ്ങളും നിശ്ചലമായപ്പോൾ ലാഭകരമായ ഐപിഎൽ നിർത്തലാക്കില്ലെന്ന് ഷാ വ്യക്തമാക്കി. 2020 ലെ സീസൺ മുഴുവൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടന്നു. 2021-ൽ ടൂർണമെന്റ് ഇന്ത്യയിൽ ആരംഭിച്ചു, എന്നാൽ കൊവിഡ്-19 കേസുകൾ വീണ്ടും ഉയർന്നതോടെ  നിർത്തിവയ്ക്കേണ്ടി വന്നു. വീണ്ടും യുഎഇയിൽ ആരംഭിച്ചു.

മഹാമാരി കാരണം 2020-ൽ രഞ്ജി ട്രോഫി നടത്താത്തതും 2021-ൽ ചുരുക്കിയ പതിപ്പും ആഭ്യന്തര കളിക്കാരുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചതിനാൽ ഷാ 2021 സെപ്റ്റംബറിൽ ഒരു പുതിയ പേയ്മെന്റ് ഘടന പ്രഖ്യാപിച്ചു. കരിയറിൽ 40-ലധികം മത്സരങ്ങൾ കളിച്ച ഒരു ക്രിക്കറ്റർക്ക് ദിവസം 60,000 രൂപ പ്രതിഫലം ലഭിക്കും. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഒരു സീസണിൽ ഒരു കളിക്കാരന്റെ മത്സര പ്രതിഫലം ഗണ്യമായി വർധിപ്പിക്കുന്ന ഒരു പുതിയ പദ്ധതി ഷാ പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നതിന് പുറമേ, ഒരു സീസണിലെ 75 ശതമാനം മത്സരങ്ങൾ കളിച്ചാൽ, ടെസ്റ്റ് മത്സരത്തിന് 45 ലക്ഷം രൂപ അധികം നേടും.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ

2021ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റായി ജയ്‌ ഷാ നിയമിതനായി. എസിസിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റും അദ്ദേഹമായിരുന്നു. പിന്നീട് 2022-ൽ ഷാ ഐസിസിയിലെ ഫിനാൻസ് ആൻഡ്  കൊമേഴ്സ്യൽ അഫയേഴ്സ് (എഫ് ആൻഡ് സി) കമ്മിറ്റിയുടെ ചെയർമാനായി.

#JayShah #ICC #BCCI #IndianCricket #CricketAdministration #Sports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia