KCL | കേരള ക്രിക്കറ്റ് ലീഗ്: വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്

 
kerala cricket league varun nayanar acquired by thrissur ti
kerala cricket league varun nayanar acquired by thrissur ti

Photo: Arranged

ഏഴ് ബാറ്റർമാർ, മൂന്ന് ഓൾ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് തൃശൂർ ടൈറ്റൻസ് ടീം.

തിരുവനന്തപുരം: (KVARTHA) കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ, സ്റ്റാർ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുണ്‍ 14-ാം വയസ്സിൽ നിന്നു തന്നെ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.

കേരളത്തിന്റെ അണ്ടർ-19 ടീമിൽ ചേർന്നെത്തിയ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. കുച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റൺസ് അടിച്ചാണ് വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നീട് വിവിധ ടൂർണമെന്റുകൾ കളിച്ച താരം ഇന്ത്യ അണ്ടർ-19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം, കെ.സി.എ. ടൈഗേഴ്‌സ് എന്നിവയ്ക്കായി വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായിൽ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. 

മുംബൈ ഇന്ത്യൻസ് താരവും മലയാളിയുമായ വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന്റെ ഐക്കൺ സ്റ്റാർ ആണ്. ടി20 ക്രിക്കറ്റ് ലീഗിൽ കരുത്തുറ്റ ടീമിനെയാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനസ്സ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റർമാർ, മൂന്ന് ഓൾ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് തൃശൂർ ടൈറ്റൻസ് ടീം.

മറ്റു ടീം അംഗങ്ങളും ചെലവഴിച്ച തുകയും:

അബിഷേക് പ്രതാപ് (ഓൾ റൗണ്ടർ - ₹85,000), മോനു കൃഷ്ണ (വിക്കറ്റ് കീപ്പർ - ₹1,10,000), ആദിത്യ വിനോദ് (ബൗളർ - ₹50,000), അനസ് നസീർ (ബാറ്റ്സ്മാൻ - ₹50,000), മൊഹമ്മദ് ഇഷാഖ് (ബൗളർ - ₹1,00,000), ഗോകുൾ ഗോപിനാഥ് (ബൗളർ - ₹1,00,000), അക്ഷയ് മനോഹർ (ഓൾ റൗണ്ടർ - ₹3,60,000), ഇമ്രാൻ അഹമ്മദ് (ഓൾ റൗണ്ടർ - ₹1,00,000), ജിഷ്ണു എ (ഓൾ റൗണ്ടർ - ₹1,90,000), അർജുൻ വേണുഗോപാൽ (ഓൾ റൗണ്ടർ - ₹1,00,000), ഏഥൻ ആപ്പിൾ ടോം (ഓൾ റൗണ്ടർ - ₹2,00,000), വൈശാഖ് ചന്ദ്രൻ (ഓൾ റൗണ്ടർ - ₹3,00,000), മിഥുന്‍ പികെ (ഓൾ റൗണ്ടർ - ₹3,80,000), നിതീഷ് എംഡി (ബൗളർ - ₹4,20,000), ആനന്ദ് സാഗർ (ബാറ്റർ - ₹1,30,000), നിരഞ്ജൻ ദേവ് (ബാറ്റർ - ₹1,00,000).

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia