Debate | ആരാണ് മികച്ചത് കോഹ്ലിയോ, ജോ റൂട്ടോ?; ഉത്തരവുമായി മൈക്കല്‍ വോണ്‍
റൺസുകളുടെ കണക്കിൽ ജോ റൂട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ മറികടക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ലണ്ടന്‍: (KVARTHA) ഇംഗ്ലണ്ട് താരം ജോ റൂട്ട് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ക്രിക്കറ്റ് ലോകം വീണ്ടും സജീവമായി. റൂട്ട് നേടിയ സെഞ്ചുറി ക്രിക്കറ്റ് വിശകലകർക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, റൂട്ടിനെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, വോൺ രണ്ട് താരങ്ങളുടെ ടെസ്റ്റ് കരിയർ സംഖ്യകൾ വിശദമായി വിശകലനം ചെയ്തു. റണുകൾ, സെഞ്ചുറികൾ, അർദ്ധ സെഞ്ചുറികൾ, സിക്‌സറുകൾ എന്നിവയുടെ എണ്ണത്തിൽ റൂട്ട് കോഹ്ലിയെക്കാൾ മുന്നിലാണെന്ന് വോൺ ചൂണ്ടിക്കാട്ടി.
വോണിന്റെ ഈ വാദം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. പലരും വോണിനെ പിന്തുണച്ചപ്പോൾ മറ്റു ചിലർ കോഹ്ലിയെ പിന്തുണച്ച് രംഗത്തെത്തി. ഒരു വിഭാഗം ആരാധകർ വാദിച്ചത്, കോഹ്ലി സ്വന്തം ഗ്രൗണ്ടിന് പുറത്ത് കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ്.
റൺസുകളുടെ കണക്കിൽ ജോ റൂട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ മറികടക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 200 ടെസ്റ്റുകളില്‍ നിന്നായി 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. നിലവില്‍ 12,274 റണ്‍സുണ്ട് റൂട്ടിന്.