Cricket | ഇന്ത്യയുടെ ബൗളിംഗ് പരിശീലക റോളിൽ മോർണെ മോർക്കൽ; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ
അഭിഷേക് നായർ, റിയാൻ ടെൻ ഡോഷേറ്റ് എന്നിവർ നേരത്തെ ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫിൽ അംഗങ്ങളായിരുന്നു.
മുംബൈ: (KVARTHA) ഗൗതം ഗംഭീറിന്റെ വിശ്വസ്തനായ മുൻ ദക്ഷിണാഫ്രിക്കൻ താരം സെപ്റ്റംബർ ഒന്നു മുതൽ ഇന്ത്യൻ ബൗളിംഗ് കോച്ചായി ചുമതലയേൽക്കും. ബിസിസിഐ (Board of Control for Cricket in India) സെക്രട്ടറി ജയ് ഷായാണ് സുപ്രധാന വിവരം പുറത്തുവിട്ടത്.
അഭിഷേക് നായർ, റിയാൻ ടെൻ ഡോഷേറ്റ് എന്നിവർ നേരത്തെ ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫിൽ അംഗങ്ങളായിരുന്നു. ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച മോർക്കൽ ഇപ്പോൾ ഇന്ത്യൻ ടീമിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.
ടി ദിലീപ് ഫീൽഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. ഗംഭീർ നിർദേശിച്ച മറ്റ് പരിശീലകരുടെ പേരുകൾ ബിസിസിഐ തള്ളിയെങ്കിലും, തന്റെ വിശ്വസ്ത സംഘത്തോടെയാണ് ഗംഭീർ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നത്.
ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ ടി20 പരമ്പര നേടിയെങ്കിലും ഏകദിന പരമ്പരയിൽ തോറ്റതോടെ ഗംഭീറിന് മുന്നിൽ വലിയ വെല്ലുവിളികളാണ്. ഐസിസി ചാമ്പ്യൻസ് ട്രോഫി, ബോർഡർ-ഗവാസ്കർ ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.