Victory | വനിതാ ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം ചൂടി ന്യൂസിലൻഡ്
● 2009, 2010 ലോകകപ്പ് ടൂർണമെന്റുകളിൽ ന്യൂസിലൻഡ് റണ്ണേഴ്‌സ് അപ്പായിരുന്നു.
● 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 126 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
ദുബൈ: (KVARTHA) വനിതാ ടി20 ലോകകപ്പിൽ കിരീടം ചൂടി ന്യൂസിലൻഡ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസ് മാർജിനിൽ തകർത്താണ് വനിതാ ലോകകപ്പ് കിരീടം ന്യൂസിലൻഡ് സ്വന്തമാക്കിയത്. ന്യൂസിലാൻഡിന് ഇത് ആദ്യ ടി20 ലോകകപ്പ് കിരീടമാണ്. 2009, 2010 ലോകകപ്പ് ടൂർണമെന്റുകളിൽ ന്യൂസിലൻഡ് റണ്ണേഴ്‌സ് അപ്പായിരുന്നു.
മത്സരത്തിൽ ന്യൂസിലൻഡിനായി സൂസി ബേറ്റ്‌സ് 32 റണ്‍സും അമേലിയ കെർ 43 റണ്‍സും ബ്രൂക്ക് ഹാലിഡേ 38 റണ്‍സും നേടി. ഫൈനലിൽ 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 126 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് മാത്രം 33 റൺസ് നേടി തിളങ്ങിയപ്പോൾ, മറ്റ് താരങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. ന്യൂസിലൻഡിന്റെ അമേലിയ കെർ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനൊപ്പം, ബൗളിങ്ങിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ന്യൂസിലൻഡ് ടീം ഫൈനലിൽ എത്തി കിരീടം നേടിയത്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ വച്ച് നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഈ തവണയും കിരീടം നഷ്ടമായി.
#WomensT20WorldCup #NZvSA #Cricket #NewZealand #SouthAfrica #Sports #WomenInSports