Politics | ഇതുവ​രെ ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തിയ പരിചയം പോലുമില്ലാ, എന്നിട്ടും ക്രിക്കറ്റ് കളിയുടെ തലപ്പത്ത്: ജയ് ഷായെ പരിഹസിച്ച് രാഹു​ൽ ഗാന്ധി

 
Rahul Gandhi, Politician
Rahul Gandhi, Politician

Photo Credit: Facebook/ Rahul Gandhi

കഴിഞ്ഞ ആഴ്ച ദുബൈയിൽ നടന്ന ഐസിസി യോഗത്തിലാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുത്തത്.

ഡൽഹി: (KVARTHA) 'ഇതുവ​രെ ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തിയ പരിചയം പോലുമില്ലാ, എന്നിട്ടും ക്രിക്കറ്റ് കളിയുടെ തലപ്പത്താണ്' ജയ് ഷായെ  പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹു​ൽ ഗാന്ധി. കുറച്ച് പേർ ചേർന്നാണ് നമ്മുടെ രാജ്യത്തെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

അനന്ത്നാഗിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേയാണ് അമിത് ഷായുടെ മകൻ ജെയ് ഷായുടെ യോഗ്യത ചോദ്യം ചെയ്‌തുകൊണ്ട് രാഹുൽ പ്രസംഗിച്ചത്. ഇന്ത്യയിലെ ബിസിനസുകൾ എല്ലാ മൂന്നോ നാലോ പേർക്ക് നൽകുകയാണ്. അമിത് ഷായുടെ മകൻ ഇതുവ​രെ ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തിയ പരിചയം പോലുമില്ലാ, എന്നിട്ടും ക്രിക്കറ്റ് കളിയുടെ തലപ്പത്താണ് എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

കഴിഞ്ഞ ആഴ്ച ദുബൈയിൽ നടന്ന ഐസിസി യോഗത്തിലാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുത്തത്. ഈ വർഷം ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കും. നിലവിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഐസിസി ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ ശക്തമായ ഒരു സാന്നിധ്യമായി മാറും. 

ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാം തവണയും ഐസിസി ചെയർമാൻ സ്ഥാനത്തിരിക്കാൻ താൽപര്യമില്ലെന്ന് നിലപാടെടുത്തതിനെ തുടർന്നാണ് ജയ് ഷായെ ഐസിസി ചെയർമാനായി തിരഞ്ഞെടുത്തത്. 35 വയസിൽ, ഏകകണ്ഠമായ പിന്തുണയോടെ ലോക ഭരണ സംഘടനയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ജയ് ഷാ മാറും. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia