Politics | ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി ജെ പിയിൽ ചേർന്നു
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ കുട്ടി ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഡൽഹി: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി ജെ പിയിൽ അംഗമായി.
ഭാര്യയും ബി ജെ പി എം എൽ എയുമായ റിവാബയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രവും റിവാബ പോസ്റ്റ് ചെയ്തു.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ കുട്ടി ക്രിക്കറ്റിൽ നിന്നും താരം
വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടക്കമിട്ട അംഗത്വ കാമ്പയിന്റെ ഭാഗമായാണ് ജഡേജയുടെ ബി ജെപിയിലേക്കുള്ള പ്രവേശനം. ‘ഞാൻ എൻ്റെ വീട്ടിൽ നിന്നാണ് മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചത്’ പ്രവേശനത്തിന് പിന്നാലെ ഭാര്യ റിവാബ ഇങ്ങനെ കുറിച്ചു.
ബി ജെ പിയിൽ 2019ലാണ് റിവാബ അംഗത്വമെടുത്തത്. ജാംനഗർ മണ്ഡലത്തിൽനിന്ന് 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി ജനവിധി തേടി. എ എ പിയിലെ കർഷൻഭായ് കാർമറിനെ പരാജയപ്പെടുത്തി എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടു.