Cricket | ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ് പുറത്തുവിട്ടു; രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് രോഹിത് ശർമ
പട്ടികയിൽ ശുഭ്മാൻ ഗില്ല് മൂന്നാം സ്ഥാനത്തും വിരാട് കോലി, അയര്‍ലന്‍ഡ് താരം ഹാരി ടെക്റ്റർ നാലാം സ്ഥാനത്തുമുണ്ട്.
ദുബൈ: (KVARTHA) ഐസിസി (International Cricket Council) ഏകദിന റാങ്കിങ് പുറത്തുവിട്ടു. ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ.
ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് രോഹിത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് ഇപ്പോൾ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. തന്റെ 37-ാം വയസിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 824 റേറ്റിംഗ് പോയിന്റോടെ പാക് നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു.
രോഹിത്തിന് 765 പോയിന്റ് ആണ് ഉള്ളത്. പട്ടികയിൽ ശുഭ്മാൻ ഗില്ല് മൂന്നാം സ്ഥാനത്തും വിരാട് കോലി, അയര്‍ലന്‍ഡ് താരം ഹാരി ടെക്റ്റർ നാലാം സ്ഥാനത്തുമുണ്ട്.
ഡാരിൽ മിച്ചൽ, ഡേവിഡ് വാര്‍ണർ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍. പതും നിസ്സങ്ക, ഡേവിഡ് മലാന്‍, റാസി വാന്‍ ഡർ ഡസ്സന്‍ എന്നിവരാണ് ആദ്യ പത്തുവരെയുള്ള മറ്റു താരങ്ങൾ.
ബൗളർമാരുടെ പട്ടികയിൽ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ താരം കുൽദീപ് യാദവ് നാലാം സ്ഥാനത്തും ജസ്പ്രിത് ബുമ്ര എട്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത് തുടരുന്നു.